വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞശേഷം വിദ്യാഭ്യാസത്തിനായുള്ള എല്ലാ സഹായങ്ങളും ചെയ്യാമെന്ന് കലക്ടർ വാക്കു നൽകിയത്. സ്വന്തം സ്‌കൂളിന് മുന്നിലായിരുന്നു വിനിഷയുടെ കടല കച്ചവടം നടത്തുന്നത്.
Also Read-'ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്നു'; മുഖ്യമന്ത്രി
പഠനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടായതോടെയാണ് താന്‍ പഠിക്കുന്ന കണിച്ചുകുളങ്ങരയിലെ ഹയര്‍ സെക്കന്‍ററി സ്കൂളിന് മുന്നില്‍ കടല വിൽപന തുടങ്ങിയത്. ക്സാസ് കഴിഞ്ഞ ശേഷം വിനിഷ നേരെയെത്തുക കടല വിൽക്കാനാണ്.
advertisement
Also Read-വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം-ബിജെപി നേതാക്കൾ ഒരേ വേദിയിൽ
പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും വിനിഷയുടെ പഠനം മുടക്കരുതെന്ന് അറിയിക്കുകയും വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.