ആലപ്പുഴയിൽ രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായായി പിടിയിലായ കണ്ണൂർ സ്വദേശിനി തസ്ലിമ സുൽത്താന സിനിമ മേഖലയിലുള്ളവർക്കടക്കം കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന് മൊഴിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില സിനിമാ താരങ്ങളെ ചോദ്യം ചെയ്യുമെന്നും എക്സൈസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തസ്ലിമ സുൽത്താനയ്ക്കൊപ്പം ആലപ്പുഴ സ്വദേശി കെ. ഫിറോസി(26)നെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചില സിനിമാ താരങ്ങൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയിട്ടുണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് സിനിമ നടൻമാർ ഇവരുമായി ചെയ്ത ചാറ്റുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ നടൻമാരെ ചോദ്യം ചെയ്യു എന്നും പൊലീസ് എക്സൈസ് സംഘങ്ങൾ വ്യക്തമാക്കിയിരുന്നു. പിടിയിലായ രണ്ട് പ്രതികളും നിലവിൽ റിമാന്റിലാണ്.
advertisement