TRENDING:

ശവപ്പെട്ടി ഒഴിവാക്കി മൃതദേഹസംസ്കാരം തുണിക്കച്ചയിൽ; തുടക്കമിട്ട് പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി

Last Updated:

പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും മണ്ണിനോട് ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ മൃതദേഹം തുണിക്കച്ചയിൽ പൊതിഞ്ഞു സംസ്കരിക്കുന്ന രീതി നിലവിൽവന്നു. ശവപ്പെട്ടി ഒഴിവാക്കി സംസ്കാരം നടത്താനാണ് തീരുമാനം. പ്ലാസ്റ്റിക് ആവരണങ്ങളും അഴുകാത്ത വസ്ത്രങ്ങളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും മണ്ണിനോട് ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം.
(canva)
(canva)
advertisement

പുതിയ രീതിപ്രകാരം മൃതദേഹം എത്തിക്കുന്നതിന് രണ്ടു സ്റ്റീൽപ്പെട്ടികൾ തയാറാക്കിയിട്ടുണ്ട്. വീട്ടിലെയും പള്ളിയിലെയും സെമിത്തേരിയിലെയും പ്രാർത്ഥനകൾക്കുശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് സംസ്കരിക്കും. സ്റ്റീൽപ്പെട്ടി തിരികെയെടുക്കും. ഇടവക ജനങ്ങളുടെ ഐക്യകണ്ഠ്യേനയുള്ള തീരുമാനപ്രകാരമാണ് തുണിക്കച്ചയിൽ അടക്കുന്നതിന് തുടക്കംകുറിച്ചിരിക്കുന്നതെന്ന് വികാരി ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.

പരിസ്ഥിതി സംരക്ഷിക്കുക എന്ന മുഖ്യലക്ഷ്യത്തിനാണ് ഊന്നൽനൽകുന്നതെന്ന് പള്ളി അധികൃതർ അറിയിച്ചു.

മണ്ണിൽനിന്നു സൃഷ്ടിക്കപ്പെട്ട മനുഷ്യൻ മണ്ണിനോട് അലിഞ്ഞുചേരുന്നതിന് സഹായകമാകണം. മൃതസംസ്കാരം എന്ന ചിന്തയും ഇതിന് ആധാരമായിട്ടുണ്ട്. കൂടാതെ, സെമിത്തേരിയിൽ പ്ലാസ്റ്റിക് സംബന്ധമായ എല്ലാ വസ്തുക്കളുടെയും ഉപയോഗവും നിർത്തലാക്കിയിരിക്കുന്നതായും അധികൃതർ അറിയിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പള്ളിപ്പുറം പാരിഷ് ഫാമിലി മരിയൻ മരണാനന്തര സഹായസംഘമാണ് മൃതദേഹം തുണിക്കച്ചയിൽ സംസ്കരിക്കുന്നതിനുള്ള നേതൃത്വവും സഹായങ്ങളും നൽകുന്നത്. കൈക്കാരന്മാരായ ബിജു മാത്യു പണിക്കശ്ശേരി, ജോസ്‌കുട്ടി ചാക്കോ കരിയിൽ, വൈസ് ചെയർമാൻ ഷിൽജി കുര്യൻ പാലയ്ക്കൽ, സംഘം സെക്രട്ടറി ജോയി ജോസഫ് പതിയാമൂല എന്നിവർ ഈ പുതിയ മാറ്റത്തിനു നേതൃത്വം നൽകുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശവപ്പെട്ടി ഒഴിവാക്കി മൃതദേഹസംസ്കാരം തുണിക്കച്ചയിൽ; തുടക്കമിട്ട് പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളി
Open in App
Home
Video
Impact Shorts
Web Stories