ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും അടുപ്പത്തിലായത്. കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും കായംകുളം സ്വദേശിയായ ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് കായംകുളം പൊലീസ് ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്.
പൊലീസ് നടപടിക്കെതിരെ വരന്റെ പിതാവും കോവളം പൊലീസിൽ പരാതി നൽകി പൊലീസ് നടപടി ക്ഷേത്രാചാര മര്യാദകൾ ലംഘിച്ചാണെന്ന് ആരോപിച്ചു ക്ഷേത്ര ഭാരവാഹികൾ കോവളം പൊലീസിനു പരാതി നൽകിയിരുന്നു. ഇതിനു ശേഷം യുവതിയെ കായംകുളത്തെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
advertisement
സ്വന്തം ഇഷ്ടപ്രകാരമാണു യുവാവിനൊപ്പം പോയതെന്നും അദ്ദേഹത്തോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ആൽഫിയെ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി അഖിലിനൊപ്പം പോകാൻ അനുമതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 20, 2023 6:38 PM IST