Also Read- മലയാള സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമോ ചട്ടയും മുണ്ടുമുടുത്ത അമ്മയുമുണ്ടോ? നടി ഗായത്രി വർഷ
'കേരളത്തിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളിയാണ് ഗായത്രി. അവർ നടത്തിയ പ്രഭാഷണം കാര്യമാത്ര പ്രസക്തിയുള്ളതും തികഞ്ഞ രാഷ്ട്രീയ വ്യക്തത ഉള്ളതുമാണ്. ഇത്തരത്തിൽ നല്ല ബോധ്യത്തോടെ സ്ത്രീകൾ ശബ്ദമുയർത്തുമ്പോൾ അവരെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതും ഒതുക്കിയിരുത്താൻ ശ്രമിക്കുന്നതും ആണധികാര ബോധത്തിന്റെ പ്രതിഫലനമാണ്.
advertisement
സംഘപരിവാർ മുന്നോട്ട് വെക്കുന്ന സവർണ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യയുടെ സാംസ്കാരിക രംഗത്തെ എത്രത്തോളം മലീമസപ്പെടുത്തുന്നു എന്നത് അതേ രംഗത്ത് പ്രവർത്തിക്കുന്ന ഒരു സ്ത്രീ ഭയരഹിതമായി വിളിച്ചു പറയുമ്പോൾ, പൊതുസമൂഹമെന്ന നിലയ്ക്ക് അവർക്ക് നിരുപാധിക പിന്തുണ നൽകുകയാണ് നാം ചെയ്യേണ്ടത്. ഗായത്രിയുടെ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട് എന്നുള്ളതാണ് ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തെളിയിക്കുന്നത്'- അസേോസിയേഷൻ കുറിപ്പിൽ പറഞ്ഞു.
കലാ- സാംസ്കാരിക പ്രവർത്തന രംഗത്ത് സധൈര്യം മുന്നോട്ട് പോകുന്ന ഗായത്രി വർഷയ്ക്ക് പൂർണ പിന്തുണ അറിയിക്കുന്നതായും ജനാധിപത്യ മഹിളാ അസോസിയേഷൻ വ്യക്തമാക്കി.