'ആരോഗ്യം നോക്കാതെ ബുദ്ധിമുട്ട് വകവയ്ക്കാതെ നമ്മുടെ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രയാണ് നവകേരള സദസ്'; നടി ഗായത്രി വർഷ
- Published by:Vishnupriya S
- news18-malayalam
Last Updated:
നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം
ആരോഗ്യം നോക്കാതെ ജനങ്ങൾക്കായി മുഖ്യമന്ത്രി നടത്തുന്ന യാത്രയാണ് നവകേരളസദസ്സെന്ന് നടി ഗായത്രി വർഷ. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം. 'നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ നടത്തുന്ന യാത്രയാണ് നവകേരള സദസ്', ഗായത്രി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരനല്ലാതെ ജയിലിൽ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോൾ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും മുഖ്യമന്ത്രിയുടെ യാത്രയുമെല്ലാം മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണെന്നും ഗായത്രി വർഷ ആരോപിച്ചു.
Also read-മലയാള സീരിയലിൽ ഒരു മുസ്ലിം കഥാപാത്രമോ ചട്ടയും മുണ്ടുമുടുത്ത അമ്മയുമുണ്ടോ? നടി ഗായത്രി വർഷ
എല്ലാവരും പ്രൊപഗാണ്ടകൾ ഇറക്കുമ്പോൾ സത്യം പറയുന്നവന്റെ കൂടെ നിൽക്കാൻ ഒരു മാധ്യമം പോലും ഇല്ല. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഏറ്റവും മൂർത്തമായ കോർപറേറ്റ് സ്വഭാവങ്ങളുടെ കഴുകാൻ കാലുകളിലെ നഖങ്ങൾ നമ്മുടെ സാംസ്‌കാരിക ഇടങ്ങളിലേക്ക് ആഴത്തിൽ പോയിട്ട് നമ്മളെ കൊത്തിവലിച്ച് എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ച് നമ്മുടെ തൊണ്ടയ്ക്ക് ശബ്ദമില്ലാതാക്കുകയാണെന്നും ഗായത്രി പറഞ്ഞു.
advertisement
അതേസമയം, മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ഗായത്രി പറഞ്ഞു. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടുണ്ടെന്നും ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ഗായത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 29, 2023 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരോഗ്യം നോക്കാതെ ബുദ്ധിമുട്ട് വകവയ്ക്കാതെ നമ്മുടെ മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രയാണ് നവകേരള സദസ്'; നടി ഗായത്രി വർഷ