കാമറക്കുവേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി കാമറകള്‍ വയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകള്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള കാമറകള്‍ ലഭ്യമാകില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി.
അടുത്തിടെയാണ് ഓരോ ബസിനും 30,000 രൂപ നികുതി ഉൾപ്പെടെ അടച്ചത്. ഇനി പത്ത് ദിവസത്തിനുള്ളിൽ ക്യാമറ സ്ഥാപിക്കണമെന്ന് ബുദ്ധിമുട്ടാണ്. പിന്നിലും മുന്നിലും ക്യാമറ സ്ഥാപിക്കാൻ ഏകദേശം 25,000 രൂപ വേണ്ടിവരും. മുഴുവൻ തുകയും സർക്കാരിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്ന് അനുവദിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഫെബ്രുവരി 28 നുശേഷം കർശന പരിശോധന തുടർന്നാൽ മാർച്ച് 1 മുതൽ ബസുകൾ നിർത്തിയിടുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 17, 2023 8:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ക്യാമറ സ്ഥാപിക്കാന്‍ സാവകാശം തന്നില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തും'; ബസുടമകള്‍