വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. കേന്ദ്ര സഹമന്ത്രി കൂടിയായ തൃശൂർ എം പി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ രാവിലെ പൂര്‍ത്തിയായിരുന്നു.
മലയാളത്തിലാണ് ഭൂരിഭാഗം എംപിമാരും സത്യവാചകം ചൊല്ലിയത്. ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺഗ്രസ് എം പിമാരുടെ സത്യപ്രതിജ്ഞ. ഷാഫി പറമ്പിൽ, കെ സി വേണുഗോപാൽ, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞാ വാചകങ്ങൾ പറഞ്ഞത്. ദൈവനാമത്തിൽ മറ്റ് നേതാക്കൾ പ്രതിജ്ഞയെടുത്തപ്പോൾ കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞയാണെടുത്തത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 24, 2024 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശശി തരൂർ ഒഴികെ കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു; വിദേശത്തുള്ള തരൂരിന് പിന്നീട് അവസരം