TRENDING:

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അമ്പലം വിഴുങ്ങികൾ ആന എഴുന്നള്ളിപ്പിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണം

Last Updated:

വർഷങ്ങളായി ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആനകളുടെ എഴുന്നള്ളിപ്പിന് പിന്നിലെ ക്രമക്കേടുകൾ പുറത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമല സ്വർണപ്പാളിത്തട്ടിപ്പിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആന എഴുന്നള്ളത്തിന്റെ പേരിലും ആരോപണം. വർഷങ്ങളായി ദേവസ്വം ബോർഡിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ ആനകളുടെ എഴുന്നള്ളിപ്പിന് പിന്നിലെ ക്രമക്കേടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സാധാരണയായി ഉത്സവ എഴുന്നള്ളിപ്പിൽ തിടമ്പേറ്റാൻ ഒരു കൊമ്പനാനയുണ്ടാകും. ഒരേ ആനയ്ക്ക് പ്രതിഫലം നൽകുന്ന നിരവധി സ്പോൺസർമാർ ഉണ്ടാകും. അവരിൽ നിന്ന് പണം വെവ്വേറെയായി ലഭിക്കും. ഈ വിവരം സ്പോൺസർമാർ പരസ്പരം അറിയുകയില്ല. എഴുന്നള്ളിപ്പിൽ എതിരേൽക്കാൻ നിരക്കുന്ന ആനകളുടെ കാര്യത്തിലും ഇതേ മാതൃകയിലാവും തട്ടിപ്പ് എന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഉത്സവകാലത്ത് വൈക്കത്ത് ഘോഷയാത്രകളിൽ 83 ആനകളുണ്ടാവും. ഏറ്റുമാനൂരിലും തിരുനക്കരയിലും കുറഞ്ഞത് 58 ആനകളെയെങ്കിലും ഉപയോഗിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ഘോഷയാത്രകളിൽ ഒരേ ആനകളെയാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, ഓരോ ഘോഷയാത്രയ്ക്കും സ്പോൺസർമാർ മാറുന്നു. ഈ സ്പോൺസർമാരിൽ നിന്ന് ഒറ്റ തുകയുടെ രൂപത്തിൽ വലിയൊരു തുക ഈടാക്കുന്നു. മറുവശത്ത്, ആന ഉടമകൾക്ക് ചെറിയൊരു തുകയാണ് നൽകുന്നത്.

advertisement

ദേവസ്വം ബോർഡ് ഉടമസ്ഥതയിലെ ചില ആനകൾക്ക് ഉത്സവകാലത്ത് 'പതിവായി' മദപ്പാട് വരുന്നതും ആരോപണം വിധേയമായിട്ടുണ്ട്.

മധ്യ കേരളത്തിലെ ക്ഷേത്രങ്ങളിലെ ആന എഴുന്നെള്ളത്തുകൾ നടന്നിരുന്നത് ശബരിമല സ്വർണപ്പാളിത്തട്ടിപ്പിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്ത മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. ഉത്സവകാലങ്ങളിൽ പലപ്പോഴും 'സ്പെഷ്യൽ ഓഫീസർ' ആയിരുന്നു മുരാരി ബാബു.

ഏറ്റുമാനൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, ഏറ്റുമാനൂർ ഉൾപ്പെടുന്ന വൈക്കത്ത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, തിരുനക്കരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ തുടങ്ങിയ നിലകളിൽ മുരാരി ബാബു പ്രവർത്തിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Allegations made against the Sabarimala gold sheet scam follows another in the name of elephant processions in the Travancore Devaswom Board. The irregularities behind the elephant processions in various temples under the Devaswom Board for years are now coming to light. There will be multiple sponsors paying for the same elephant. The money will be received from them separately. The sponsors will not know this information from each other

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അമ്പലം വിഴുങ്ങികൾ ആന എഴുന്നള്ളിപ്പിലും തട്ടിപ്പ് നടത്തിയെന്ന് ആരോപണം
Open in App
Home
Video
Impact Shorts
Web Stories