സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷൻ്റെ ഇരിപ്പിടത്തിനടിയിലും , പേട്ടയിലെ മുൻ താമസ സ്ഥലത്തിനും പുറമേ ഡൽഹിയിലെ നർമ്മദ ഫ്ലാറ്റിൽ നിന്നും തകിടുകൾ കണ്ടെടുത്തു.
Also read-സുധീരനെ തളർത്താൻ കൂടോത്രം? വീടിന് ചുറ്റും ചെമ്പ് തകിടുകൾ; ഒമ്പതാം തവണയെന്ന് സുധീരൻ
advertisement
Also read-'കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിൽ ശത്രു ഭൈരവീയാഗം': ഡി കെ ശിവകുമാർ
ശബ്ദസംഭാഷണം ഇങ്ങനെ
മന്ത്രവാദി : കാലിന്റെ ആകൃതിയിലുള്ള മാതൃക കിട്ടി
കെ സുധാകരൻ :കാലുകൾക്ക് ബലം കുറവുണ്ട്
മന്ത്രവാദി : വീടിന്റെ ആകൃതിയും വരച്ചുവെച്ചു
മന്ത്രിവാദി : ഒരുപാട് ചെയ്തിട്ടുണ്ട്, ഒതുക്കാൻ പറ്റുന്നതെല്ലാം ഒതുക്കി
കെ സുധാകരൻ : എന്നിട്ടും ഞാൻ ഇങ്ങനെ നിൽക്കുന്നത് അത്ഭുതം തന്നെ.. ഭസ്മമായാൽ തീർന്നേനെ.. അതുകൊണ്ടാണ് റിസ്ക് എടുത്തത്
മന്ത്രവാദി : ക്യാമറ സൂം ചെയ്താൽ തകിടിലുള്ള എഴുത്തുകൾ വായിക്കാൻ പറ്റും
മന്ത്രവാദി : തലയുടെ ആകൃതിയിലുള്ള തകിടും കണ്ടെത്തി
കെ സുധാകരൻ : തലയ്ക്ക് ഭാരം, ഭയങ്കര വേദന ഉണ്ട്