സുധീരനെ തളർത്താൻ കൂടോത്രം? വീടിന് ചുറ്റും ചെമ്പ് തകിടുകൾ; ഒമ്പതാം തവണയെന്ന് സുധീരൻ
- Published by:Anuraj GR
Last Updated:
ഇത് ഒമ്പതാം തവണയാണ് തന്റെ വീട്ടുപുരയിടത്തിൽനിന്ന് ഇത്തരം വസ്തുക്കൾ ലഭിക്കുന്നതെന്നും സുധീരൻ പറഞ്ഞു.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ കൂടോത്ര പ്രയോഗം. ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ സഹിതം സുധീരൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ എന്നിവ ഒരു കുപ്പിയിൽ അടക്കം ചെയ്ത നിലയിലാണ് കണ്ടെടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധീരൻ പറയുന്നു. ഇത് ഒമ്പതാം തവണയാണ് തന്റെ വീട്ടുപുരയിടത്തിൽനിന്ന് ഇത്തരം വസ്തുക്കൾ ലഭിക്കുന്നതെന്നും സുധീരൻ പറഞ്ഞു. തുടർച്ചയായി വരുന്നതുകൊണ്ടാണ് ഇത്തവണ എല്ലാവരെയും അറിയിച്ചത്. കുപ്പിയിൽനിന്ന് ലഭിച്ച വസ്തുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചതായും സുധീരൻ പറഞ്ഞു.
വി എം സുധീരന്‍റെ ഫേസ്ബുക്ക്
ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.
നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു.
advertisement
ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം...
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 06, 2018 12:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുധീരനെ തളർത്താൻ കൂടോത്രം? വീടിന് ചുറ്റും ചെമ്പ് തകിടുകൾ; ഒമ്പതാം തവണയെന്ന് സുധീരൻ