TRENDING:

Alphons Kannanthanam | 'ഞങ്ങളെ വെറുതെ വിടു'; അമ്മയുടെ മരണത്തെച്ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം

Last Updated:

കോവിഡ് കാരണമാണ് തന്‍റെ അമ്മ മരിച്ചതെന്ന് അൽഫോൺസ് കണ്ണന്താനം പറയുന്ന ഒരു വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തി. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡൽഹിയിൽ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ ആരോപണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തന്‍റെ അമ്മ ബ്രിജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി മുൻ കേന്ദ്രമന്ത്രി അല്‍ഫോൺസ് കണ്ണന്താനം.. അമ്മയുടെ വേർപാടുമായി ബന്ധപ്പെട്ട് കുറച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തുന്നു എന്നറിയിച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം. മെയ് 28നാണ് അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് അന്നുതന്നെ ഡൽഹി എയിംസിലേക്ക് മാറ്റിയിരുന്നു.. ജൂൺ അ‍ഞ്ചിന് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ജൂൺ പത്തിന് വീണ്ടും പരിശോധന നടത്തിയപ്പോഴും നെഗറ്റീവ് തന്നെയായിരുന്നു.
advertisement

ജൂൺ അഞ്ചോട് കൂടി തന്നെ കോവിഡ് മുക്തി നേടിയിരുന്നുവെങ്കിലും അമ്മയുടെ രോഗം അമ്മയുടെ ആന്തരികാവയവങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. ശ്വാസകോശം തകരാറിലായി പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയും ചെയ്തു. അങ്ങനെ ഒരു സാഹചര്യത്തിൽ കോവിഡ് വന്നത് മൂലമാണ് അവർ മരണപ്പെട്ടതെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? കാർ അപകടത്തിൽ തലച്ചോറിന് പരിക്കേറ്റ് ഒരാൾ മരിക്കുമ്പോൾ അയാൾ തലച്ചോറിന് പരിക്കേറ്റ് മരിച്ചു എന്നാണോ പറയുന്നത്... കാർ അപകടം മൂലം എന്നല്ലേ പറയുക.. കണ്ണന്താനം ചോദിക്കുന്നു.

advertisement

91 വയസ് വരെ എന്‍റെ അമ്മ തീർത്തും ആരോഗ്യവതിയായിരുന്നു.. കോവിഡ് അവരുടെ ആന്തരികാവയങ്ങളെ ബാധിച്ചിരുന്നു ഇതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. 'ഞങ്ങളെ വെറുതെ വിടു.. വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനുള്ള മദേഴ്സ് മീൽ എന്ന പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് ഞങ്ങൾ'.. ഒരു പ്രത്യേക വ്യക്തി, പേരു പോലും പറയാൻ അർഹതയില്ലാത്ത എന്നും സമൂഹത്തെ ബ്ലാക്ക് മെയിൽ ചെയ്ത് മാത്രം ജീവിച്ച വ്യക്തി എന്ന് ആരോപണങ്ങൾ ഉന്നയിച്ച ആളെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം വ്യക്തമാക്കി. തെളിവിനായി അമ്മയുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

advertisement

കോവിഡ് കാരണമാണ് തന്‍റെ അമ്മ മരിച്ചതെന്ന് അൽഫോൺസ് കണ്ണന്താനം പറയുന്ന ഒരു വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തി. കോവിഡ് ബാധിച്ച് അമ്മ മരിച്ചെന്ന വിവരം മറച്ചുവച്ച് മൃതദേഹം ഡൽഹിയിൽ നിന്നും നാട്ടിലെത്തിച്ച് സംസ്കാരം നടത്തിയെന്നാണ് ജോമോന്റെ ആരോപണം. സംഭവം വിവാദം ഉയർത്തിയ പശ്ചാത്തലത്തിലാണ് കണ്ണന്താനത്തിന്‍റെ പ്രതികരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Alphons Kannanthanam | 'ഞങ്ങളെ വെറുതെ വിടു'; അമ്മയുടെ മരണത്തെച്ചൊല്ലി ഉയരുന്ന വിവാദങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് കണ്ണന്താനം
Open in App
Home
Video
Impact Shorts
Web Stories