കണ്ണൂര്‍ വിമാനത്താവളത്തിന്റെ അനുമതിക്കു വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. സമ്മര്‍ദത്തിന്റെ ഭാഗമായുള്ള ക്ഷണം സ്വീകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലുള്ള കണ്ണന്താനം ഇന്ന് രാത്രിയോടെ കേരളത്തിലെത്തും.
Also Read: കണ്ണൂർ വിമാനത്താവള ഉദ്ഘാടന നോട്ടീസിൽ പ്രോട്ടോക്കോള്‍ ലംഘനം; പ്രതിപക്ഷത്തിന് പരാതി
ഞായറാഴ്ചയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം. നേരത്തെ ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ പ്രോട്ടോക്കോള്‍ ലംഘനമെന്ന് കാട്ടി പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതിയും നല്‍കിയിരുന്നു.
എം.പിമാര്‍, എം.എല്‍.എമാര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, ജില്ലാ കളക്ടര്‍ എന്ന പ്രകാരമാണ് പ്രോട്ടോക്കോള്‍. എന്നാല്‍, കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന നോട്ടീസി പി കെ കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ കെ എം മാണി, അനൂപ് ജേക്കബ്, തോമസ് ചാണ്ടി എന്നിവരുടെ പേര് ചീഫ് സെക്രട്ടറിക്ക് താഴെ ഉള്‍പ്പെടുത്തിയെന്നും എംഎല്‍എമാരെ ആശംസാ പ്രസംഗകരായി പോലും ഉള്‍ക്കൊള്ളിച്ചില്ലെന്നുമായിരുന്നു ഇവരുടെ പരാതി.
advertisement