തിരുവനന്തപുരം: കണ്ണൂർ വിമാനത്താവള ഉദ്ഘാടനത്തിന്റെ നോട്ടീസിൽ പ്രോട്ടോകോൾ ലംഘനമെന്ന് പ്രതിപക്ഷത്തിന്റെ പരാതി. ഇത് സംബന്ധിച്ച് എം.എൽ.എമാരായ കെ.സി. ജോസഫ്, കെ.എം. ഷാജി, സണ്ണി ജോസഫ് എന്നിവർ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പരാതി നൽകി.
എം.പിമാർ, എം.എൽ.എമാർ, സംസ്ഥാന ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ, ജില്ലാ കളക്ടർ എന്ന പ്രകാരമാണ് പ്രോട്ടോക്കോൾ. എന്നാൽ, കണ്ണൂർ വിമാനത്താവള ഉദ്ഘാടന നോട്ടീസിൽ എംഎൽഎമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, അനൂപ് ജേക്കബ്, തോമസ് ചാണ്ടി എന്നിവരുടെ പേര് ചീഫ് സെക്രട്ടറിക്ക് താഴെ ഉൾപ്പെടുത്തിയെന്നും എംഎൽഎമാരെ ആശംസാ പ്രസംഗകരായി പോലും ഉൾക്കൊള്ളിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സർവീസിൽ നിന്ന് വിരമിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥന്മാരുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും പേരുകൾ ആശംസാപ്രാസംഗികരായി ഉൾപ്പെടുത്തിയിട്ടുണ്ട്. അവർക്ക് താഴെയാണ് എംഎൽഎമാരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അപമാനിക്കലാണെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Joseph, K m shaji, Kannur airport, Opposition protest, കണ്ണൂർ വിമാനത്താവളം, കെ.എം ഷാജി, ജോസഫ്, പ്രതിപക്ഷ പ്രതിഷേധം