പ്രകൃതിയെ ദുഃഖിപ്പിച്ചുകൊണ്ടുള്ള കെ എസ് ഇ ബിയുടെ വികസനപദ്ധതി മുമ്പും പലപ്പോഴും വിവാദവിഷയമായിട്ടുണ്ട്. സൈലൻറ് വാലി നിത്യഹരിതവനത്തിനകത്തെ നദിയിൽ നിന്നും വൈദ്യുതിയുണ്ടാക്കാനുള്ള പദ്ധതി, അതുപോലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതി. ഇതെല്ലാം അവതരിപ്പിക്കുന്ന സമയത്ത് ഒരിക്കൽപ്പോലും പ്രകൃതിയുടെ നിലനിൽപ്പിനെക്കുറിച്ച് കെ എസ് ഇ ബി വേണ്ടത്ര ചിന്തിക്കാറില്ല എന്നാണ് തോന്നാറുള്ളത്- കണ്ണന്താനം പറയുന്നു.
advertisement
ഇപ്പോൾ അവസാനം ശാന്തിവനത്തിൽ നടത്തുന്ന ടവർ നിർമ്മാണം വളരെ ദ്രുതഗതിയിൽ നടത്തുന്നത് ഇതുപോലെ ഒരു വിവാദവിഷയമായിരിക്കുന്നുവെന്നും കണ്ണന്താനം. കേരളത്തിലെ പ്രകൃതിസ്നേഹികളായ ജനങ്ങളെല്ലാം ആകാംക്ഷാപൂർവ്വം ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ധൃതി പിടിച്ചുള്ള നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നതായിരുന്നു നല്ലതെന്നും കണ്ണന്താനം മുന്നറിയിപ്പ് നൽകുന്നു.