ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ പല ഭാഗത്തും കള്ളവോട്ട് നടന്നതായി സ്ഥിരീകരണം ഉണ്ടായതിന് പിന്നാലെ വൈകാരിക പോസ്റ്റ് പങ്കുവെച്ച് ബിജെപി ജനറൽ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ. ജയാപജയങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും യഥാർത്ഥത്തിൽ ജനങ്ങൾ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിർബന്ധവുമില്ലെന്നും സുരേന്ദ്രൻ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
also read: കളക്ഷൻ റെക്കോർഡുമായി KSRTC;ഏപ്രിൽ മാസത്തെ വരുമാനം 189.84 കോടി
വിജയങ്ങളിൽ അമിതാവേശമോ പരാജയങ്ങളിൽ നിരാശയോ പൊതുപ്രവർത്തകർക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകൾക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്- സുരേന്ദ്രൻ പറയുന്നു. ഫലം എന്തുമാവട്ടെയെന്നും ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു.
പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിർന്ന പ്രവർത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാൻ പത്തനം തിട്ടയിൽ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ- സുരേന്ദ്രൻ വ്യക്തമാക്കുന്നു.
അതേസമയം പോസ്റ്റിനെ പിന്തുണച്ചും പരിഹസിച്ചും കമന്റുകള്‍ എത്തിയിട്ടുണ്ട്. തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്നാണ് ഒരാളുടെ പരിഹാസം. അപ്പൊ ഒരു തീരുമാനമായി അല്ലേ സുരേട്ടാ എന്ന് മറ്റൊരാളും പരിഹസിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ ജയിക്കും എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 Loksabha Election, Bjp, Contest to loksabha, K surendran, K surendran facebook post, Loksabha battle, Loksabha eclection 2019, Loksabha election, Loksabha election 2019, Loksabha poll, Loksabha poll 2019, Pathanamthitta, കെ സുരേന്ദ്രൻ, പത്തനംതിട്ട, ഫേസ്ബുക്ക് പോസ്റ്റ്, ബിജെപി, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്