അതേസമയം ജാഗ്രതയില്‍ വീഴ്ചവരുത്താന്‍ പറ്റാത്ത സാഹചര്യം തുടരുതകയാണെന്നും ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ ഐസിയു, വെന്റിലേറ്റര്‍ എന്നിവയില്‍ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാളുകള്‍ കൂടി തുടരും. അതിനാല്‍ ആശുപത്രികളില്‍ തിരക്ക് ഉണ്ടാകാതരിക്കണം.
സംസ്ഥാനത്തെ വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ സിവില്‍ സപ്ലൈസ്, സപ്ലൈക്കോ, ലീഗല്‍ മെട്രോളജി, സര്‍ക്കാര്‍ പ്രസ്, പുസ്തക അച്ചടി, പാസ്‌പോര്‍ട്ട് ജീവനക്കാരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
advertisement
അതേസമയം സംസ്ഥാനത്ത് ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി സി ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,91,68,987 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 35,525 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3198, കൊല്ലം 3443, പത്തനംതിട്ട 1508, ആലപ്പുഴ 4391, കോട്ടയം 1876, ഇടുക്കി 1152, എറണാകുളം 4999, തൃശൂര്‍ 1827, പാലക്കാട് 3139, മലപ്പുറം 4720, കോഴിക്കോട് 2957, വയനാട് 372, കണ്ണൂര്‍ 1157, കാസര്‍ഗോഡ് 786 എന്നിങ്ങനേയാണ് രോഗമുക്തിയായത്. 2,48,526 ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 21,67,596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ 8,89,902 ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,50,882 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,020 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3823 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.