TRENDING:

ഇനി കടലിലെ അപകടങ്ങളിലും രക്ഷകരെത്തും; അത്യാധുനിക മറൈൻ ആംബുലൻസുകൾ തയ്യാറായി

Last Updated:

അപകടത്തിൽ പെടുന്നവർക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: മൽസ്യ ബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് പാഞ്ഞെത്താൻ ഇനി അത്യാധുനീക ആംബുലൻസ് ബോട്ടുകൾ. അപകടങ്ങൾ ഉണ്ടാകുമ്പോൾ പലപ്പോഴും രക്ഷാപ്രവർത്തനം വൈകുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത്തരം സാഹചര്യം പൂർണ്ണമായും വരും നാളുകളിൽ ഒഴിവാകുമെന്നാണ് പ്രതീക്ഷ.
advertisement

കേരള തീരത്തെ മൂന്ന് മേഖലകൾ ആയ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നി സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും മറൈൻ ആംബുലൻസിന്റെ പ്രവർത്തനം. അപകടത്തിൽ പെടുന്നവർക്ക് ദുരന്ത മുഖത്ത് വെച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം അതിവേഗം കരയിലെത്തിക്കാൻ ഈ ആംബുലൻസുകൾ സഹായിക്കും. 23 മി. നീളവും 5.5 മി. വീതിയും 3 മി ആഴവുമുള്ള ഈ ആംബുലൻസുകളിൽ 10 പേരെ വരെ ഒരേ സമയം കിടത്തി ചികിൽസിക്കാൻ സാധിക്കും.

പ്രാഥമിക ചികിത്സക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, 24 മണിക്കൂർ പാരാ മെഡിക്കൽ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റെസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോർച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ കോർപറേഷൻ ആണ് സാങ്കേതിക ജീവനക്കാരെ നിയമിക്കുന്നത്. 2018 മെയ്‌ 31 നാണ് മറൈൻ ആംബുലൻസുകളുടെ നിർമാണത്തിനായി കൊച്ചിൻ ഷിപ് യാർഡുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്.

advertisement

ഒരു ബോട്ടിന് 6.08 കോടി വീതം 18.24 കോടിയാണ് പദ്ധതിയുടെ അടങ്കൽ തുക. ഓഖി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയും സർക്കാർ നൽകി. ഒരു ബോട്ടിന്റെ പൂർണമായ നിർമാണ ചെലവ് ബി.പി.സി.എലും ഒരു ബോട്ടിന്റെ പകുതി നിർമാണ ചെലവ് കൊച്ചിൻ ഷിപ് യാർഡും അവരുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.

advertisement

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ഐ.എഫ്.ടി ആണ് ബോട്ട് നിർമാണത്തിന് സാങ്കേതിക ഉപദേശം നൽകിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറൈൻ ആംബുലൻസുകളുടെ പ്രവർത്തന ഉത്‌ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇനി കടലിലെ അപകടങ്ങളിലും രക്ഷകരെത്തും; അത്യാധുനിക മറൈൻ ആംബുലൻസുകൾ തയ്യാറായി
Open in App
Home
Video
Impact Shorts
Web Stories