TRENDING:

മണ്ഡലകാലത്ത് അമിത് ഷാ പതിനെട്ടാം പടി കയറും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ മണ്ഡലകാലത്ത് ശബരിമലയിലെത്തും. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് ശബരിമലയിൽ ദർശനത്തിനെത്താമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
advertisement

മുഖ്യമന്ത്രിയുടേത് 'ബോഡി ഷെയ്മിംഗ്'; അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ലെന്ന് ബൽറാം

സമരരംഗത്തുള്ള സംസ്ഥാനഘടകത്തിന് പൂർണ പിന്തുണയാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് അമിത് ഷായുടെ നീക്കം. നവംബർ എട്ടു മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദേശം ഉയർന്നപ്പോൾ ശബരിമലയിൽ ദർശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.

advertisement

'സർക്കാരിനെ വലിച്ച് താഴെയിടാനുള്ള ശേഷി ആ തടിക്കുണ്ടെന്ന് തോന്നുന്നില്ല'

പ്രതിഷേധ പരിപാടികൾ എൻഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിർദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എം.ഗണേഷ് എന്നിവർക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും കൂടിയാലോചനകളിൽ പങ്കെടുത്തു. ശ്രീധരൻ പിള്ളയും തുഷാറും ചേർന്നുള്ള രഥയാത്രയ്ക്ക് ആ ചർച്ചയിലാണു തീരുമാനിച്ചത്.

ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികൾ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയത് നേട്ടമായി സംസ്ഥാന നേതാക്കൾ കരുതുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്ഡലകാലത്ത് അമിത് ഷാ പതിനെട്ടാം പടി കയറും