മുഖ്യമന്ത്രിയുടേത് 'ബോഡി ഷെയ്മിംഗ്'; അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ലെന്ന് ബൽറാം

Last Updated:
തിരുവനന്തപുരം: സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി.ടി ബൽറാം എം.എൽ.എ. അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്‌മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്‌ക്ക് ഇറങ്ങാൻ അനുവാദം കൊടുത്തത് എന്തിനാണെന്ന് ആദ്യം വ്യക്തമാക്കണം. മുമ്പൊരിക്കൽ തന്റെ പരാമർശത്തെ വളച്ചൊടിച്ച ഇടത് ബുദ്ധിജീവികളിൽ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കൈടിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമിത് ഷായെ വിമർശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല മിസ്റ്റർ പിണറായി വിജയൻ, രാഷ്ട്രീയം പറഞ്ഞു കൊണ്ടാണ്. നിങ്ങളുടെ മന്ത്രി തോമസ് ഐസക്ക് പറഞ്ഞത് പോലെ ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിൽ അമിത് ഷായ്ക്ക് ഇറങ്ങാൻ നിങ്ങൾ പെർമിഷൻ കൊടുത്തത് എന്തടിസ്ഥാനത്തിലാണെന്ന് ആദ്യം വിശദീകരിക്കൂ. ഇത്ര "ഹോസ്പിറ്റാലിറ്റി" നിങ്ങൾ അങ്ങോട്ട് കാണിച്ചിട്ടും അയാൾ തനി സ്വഭാവം തിരിച്ചുകാണിച്ചു എന്ന പരിഭവം മാത്രമല്ലേ നിങ്ങളിപ്പോ ഈ എഴുന്നെള്ളിക്കുന്നത്?
advertisement
"രാഷ്ട്രീയത്തിലെ ദുർമ്മേദസ്സ്" എന്ന മാദ്ധ്യമങ്ങളിലെ പതിവ് പ്രയോഗം ഞാൻ മുൻപൊരിക്കൽ ഉപയോഗിച്ചതിനെ ബോഡി ഷെയ്മിംഗ് ആയി വളച്ചൊടിച്ച് വ്യാഖ്യാനിച്ച് പൊളിറ്റിക്കൽ കറക്റ്റ്നെസിനേക്കുറിച്ച് ക്ലാസെടുക്കാൻ വന്ന ഇടതു ബുദ്ധിജീവികൾ പലരും ഇപ്പോൾ പിണറായി വിജയന്റെ പോരാളി ഷാജി മോഡൽ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നതാണ് കാണാൻ കഴിയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടേത് 'ബോഡി ഷെയ്മിംഗ്'; അമിത് ഷായെ വിമർശിക്കേണ്ടത് തടിയെക്കുറിച്ച് പറഞ്ഞല്ലെന്ന് ബൽറാം
Next Article
advertisement
Love Horoscope October 7| ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം; പ്രണയത്തിന് അനുകൂലമായ സമയമാണ്: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ ദിവസം വൈകാരിക ബന്ധങ്ങളും അർത്ഥവത്തായ ആശയവിനിമയവും നിറഞ്ഞതായിരിക്കും.

  • മിഥുനം, തുലാം, വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കണം.

  • ധനു രാശിക്കാർക്ക് ഇത് പ്രണയത്തിന് അനുകൂലമായ സമയമാണ്, പ്രണയത്തിൽ പുരോഗതി കണ്ടെത്താനാകും.

View All
advertisement