TRENDING:

ശബരിമല ഭക്തരെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെപ്പോലെ കാണാനാകില്ലെന്ന് പിണറായി മനസിലാക്കണം: അമിത് ഷാ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പിണറായി വജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല ഭക്തരെ സോവിയറ്റ് ലേബര്‍ ക്യാമ്പായ ഗുലാഗിലെ തൊഴിലാളികളെപ്പോലെ കാണാന്‍ ആകില്ലെന്ന് പിണറായി വിജയന്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
advertisement

ബിജെപി നേതാക്കളുടെ അറസ്റ്റിനെതിരെ പ്രതികരിച്ച ദേശീയ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് ജനകീയ മുന്നേറ്റം ഇല്ലാതാക്കാമെന്നാണ് പിണറായി കരുതുന്നതെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്നും ജനങ്ങളുടെ വിശ്വാസം ചവിട്ടിയരക്കാന്‍ എല്‍ഡിഎഫിനെ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

LIVE- സംഘപരിവാറിന്‍റേത് ശബരിമല പിടിച്ചടക്കാനുള്ള ഗൂഢപദ്ധതി

'ശബരിമലയിലെ വിശ്വാസം നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന വിശ്വാസികള്‍ക്ക് ഒപ്പം ബിജെപി ഉറച്ചു നില്‍ക്കുന്നു. പിണറായി ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമായ രീതിയിലാണ്. പെണ്‍കുട്ടികളോടും അമ്മമാരോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായാണ് പോലീസ് പെരുമാറുന്നത്.' ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു. 'കുടിവെള്ളം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ തീര്‍ത്ഥാടനം നടത്താന്‍ നിര്‍ബന്ധിതരാക്കുന്നതായും' ഷാ ട്വിറ്ററില്‍ പറഞ്ഞു.

advertisement

കര്‍ശന നിയന്ത്രണമില്ല; ഭക്തരെ 'സ്വാമി'യെന്ന് വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും പൊലീസ്

അതേസമയം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനു പിന്നാലെ ബിജെപി നേതാക്കളും എംപിമാരുമായ നളീന്‍ കുമാര്‍ കട്ടീലും വി.മുരളീധരനും ഇന്ന് ശബരിമല സ്ദര്‍ശിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല ഭക്തരെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികളെപ്പോലെ കാണാനാകില്ലെന്ന് പിണറായി മനസിലാക്കണം: അമിത് ഷാ