ഇത്തവണ അതിഥിയില്ല, പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകൾ ആയിരുന്നു അത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും
ധനസഹായങ്ങൾ.
ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ അമ്മത്തൊട്ടിലിൽ എത്തിയാൽ അലാറം മുഴങ്ങും. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായി സംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി ഈ ധനസഹായത്തെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.
advertisement
Summary: The day after Attukal Pongala, a different guest arrived at the Ammathottil in Thiruvananthapuram. At 3.20 pm, the Ammathottil set up by the State Child Welfare Committee in Thiruvananthapuram rang out the alarm as usual, announcing the arrival of a guest. Nursing Superintendent Ajitha Rani and the caretakers, who were on duty, did not stop to pay attention to the monitor installed at the adoption centre showing the scenes from the Ammathottil, but rushed to the Ammathottil to receive the baby. This time there was no guest, instead it was a bunch of coins wrapped in a plastic cover
