TRENDING:

ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ചതിന് പിന്നാലെ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം

Last Updated:

മോഷ്ടാക്കൾക്കായി പരക്കം പാഞ്ഞ് പൊലീസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്തത കേസിൽ പ്രതികൾക്കായി പൊലിസ് ഇതുവരെ പരിശോധിച്ചത് അഞ്ഞൂറിലധികം സി സി ടി വി ക്യാമറകൾ. തൃക്കുന്നപ്പുഴയിൽ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്കു പോയ പ്രതികൾ പിന്നീട് കൊല്ലത്തേക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോട്ടയത്തും സമാന കേസിൽ 'പ്രതികളായതും ഇവരാണെന്നാണ് സൂചന.
advertisement

പ്രതികൾ ഉപയോഗിച്ചിരുന്ന മോഡൽ ബൈക്ക് സംസ്ഥാനത്ത് കുറച്ച് മാത്രമേ വിൽപ്പന നടത്തിയിട്ടുള്ളു. ഇത്തരം ബൈക്ക് വാങ്ങിയവരുടെ പട്ടിക പൊലീസ് പരിശോധിക്കുന്നുണ്ട് .നമ്പർ പ്ലേറ്റില്ലാത്ത ബൈക്കാണ് പ്രതികൾ ഉപയോഗിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇത് മോഷ്ടിച്ചതാണോ എന്നും പരിശോധിക്കുന്നു

ചില ഫോൺ നമ്പറുകളും സി സി ടി വി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും അടിസ്ഥാനമാക്കി നടത്തി വരുന്ന അന്വേഷണത്തിന് പുറമെയാണിത്. ബൈക്ക് വാങ്ങിയവരുടെ പശ്ചാത്തലം, ഈ ബൈക്കുകൾ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്. ചിലരിൽ നിന്നും പൊലീസ് നേരിട്ട് വിവരം ശേഖരിച്ചു. പലരെയും കണ്ടു വിവരം ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

advertisement

ആരോഗ്യ പ്രവർത്തകയായ സുബിനയെ ഇരുപതിന് രാത്രിയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.സംഭവം രാത്രി ആയതിനാൽ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തതക്കുറവുണ്ട്. തൃക്കുന്നപ്പുഴയിലെ അക്രമണത്തിന് ശേഷം സമാന സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്ന് കൂടതൽ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സുബിന ആക്രമിക്കപ്പെട്ടതിന് സമീപം തന്നെ വീണ്ടും മാല പൊട്ടിക്കാൻ ശ്രമം ഉണ്ടായതും കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. സംഭവസ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ അകലെ പട്ടാപ്പകൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ആണ് ശ്രമം നടന്നത്. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ റോഡിൽ പാനൂർ പുത്തൻപുരയ്ക്കൽ മുക്കിലാണ് ശനിയാഴ്ച മൂന്നരയോടെ മോഷണ ശ്രമമുണ്ടായത്.

advertisement

അമ്പലപ്പുഴയിലേക്ക് പോകാൻ മകൾക്കൊപ്പം പുത്തൻപുരയ്ക്കക്ക മുക്കിൽ' റോഡരികിൽ വാഹനം കാത്തു നിന്ന വീട്ടമ്മയുടെ മലയാണ് ബൈക്കിലെത്തിയ ആൾ പൊട്ടിക്കാൻ ശ്രമിച്ചത്. അൽപ്പം മുന്നോട്ട് പോയി ഇരുചക്ര വാഹനം നിർത്തിയ ശേഷം വീട്ടമ്മയെ കൈകാട്ടി വിളിക്കുകയായിരുന്നു. ബൈക്കൽ കയറു തോട്ടപ്പള്ളിയിൽ ഇറക്കാമെന്നു പറഞ്ഞു. പരിചയമുള്ള ആളാണോ എന്നറിയാൻ ഹെൽമറ്റ് മാറ്റു എന്ന് പറഞ്ഞപ്പോൾ എനിക്കറിയാം എന്നായിരുന്നു മറുപടി.

ഹെൽമെറ്റ് മാറ്റു എന്ന് പറഞ്ഞപ്പോൾ ഹെൽമെറ്റിന് മുന്നിലെ ഗ്ലാസ് അൽപ്പം ഉയർത്തിയെങ്കിലും മാസ്ക് ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ല. സംശയം തോന്നിയ വീട്ടമ്മ ബൈക്ക് കാരനോട് പോകാൻ പറഞ്ഞതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ വേഗത്തിൽ പിന്നിലേക്ക് മാറിയതിനാൽ മാല പൊട്ടിക്കാനായില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ സമയം തോട്ടപ്പള്ളിഭാഗത്തേക്ക് ഓട്ടോറിക്ഷ വരുന്നതു കണ്ട് ഇയാൾ വേഗത്തിൽ ബൈക്കുമായി കടന്നു. ഓട്ടോറിക്ഷയിൽ കയറി ബൈക്കിന് പിന്നാലെ പാഞ്ഞെങ്കിലും ആളെ പിടികൂടാനായില്ല. ഷർട്ടും മുണ്ടും ധരിച്ചിരുന്ന ഇയാൾക്ക് നാൽപ്പതിന് മുകളിൽ പ്രായം തോന്നിക്കും

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയില്‍ ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ചതിന് പിന്നാലെ വീണ്ടും വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമം
Open in App
Home
Video
Impact Shorts
Web Stories