കള്ളക്കടത്തുകാരുടെയും സ്വര്‍ണക്കടത്തുകാരുടെയും പണം കൊണ്ട് പ്രവര്‍ത്തിക്കേണ്ട ഗതികേട് ഇപ്പോള്‍ സി പി എമ്മിന് ഇല്ല. പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണ്. കള്ളക്കടത്ത് ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ മറയാക്കുന്നു എന്നുള്ളത് ശരി തന്നെയാണ്. എത്ര ആഴത്തിലാണോ പോയിട്ടുള്ളത് അത്രയും ആഴത്തില്‍ പോയി വേര് അറുത്തുമാറ്റണമെന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളതെന്നും ഷംസീർ പറഞ്ഞു.
Also Read- കോട്ടയം കെഎസ്ആർടിസി സ്റ്റാന്റിന് സമീപം പട്ടാപ്പകൽ പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്
advertisement
''വ്യക്തിപരമായി ഇവരൊക്കെ ഭീരുക്കളാണ്. കൊടി സുനിയും മുഹമ്മദ് ഷാഫിയുമൊന്നും മല്ലന്‍മാരല്ല. അവരുടെ ബ്രാന്‍ഡ് വാല്യു ഉയര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്. ഇവരുടെ പേര് പറഞ്ഞാല്‍ പേടിച്ചോടുന്നവര്‍ ഉണ്ടാകാം. അതിന്‍റെ പേരില്‍ സി പി എമ്മിന്‍റെ പിരടിയില്‍ കയറാന്‍ വരേണ്ട''- ഷംസീര്‍ പറഞ്ഞു.
സി പി എമ്മിന് ഇത്തരക്കാരുമായി യാതൊരു ബന്ധവുമില്ല. കൊടിസുനിയും ഷാഫിയുമൊന്നും ഞങ്ങളുടെ പ്രവര്‍ത്തകരല്ല. അവര്‍ കൊലപാതക കേസില്‍ പെട്ട് ജയിലിലാണ്. സ്വര്‍ണക്കടത്തില്‍ അവര്‍ക്ക് പങ്കുണ്ടെങ്കില്‍ കേസെടുക്കട്ടെ. പാര്‍ട്ടിക്ക് പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്. അവര്‍ ലെവിയായി കൊടുക്കുന്ന പണം ഉപയോഗിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടും സ്വരൂപിക്കുന്നുണ്ട്. പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ കള്ളപ്പണത്തിന്‍റെ ആവശ്യമില്ലെന്നും ഷംസീർ പറഞ്ഞു.
പുറത്തുവന്ന ശബ്ദരേഖ
കേസില്‍ ക്വട്ടേഷന്‍ സംഘാംഗത്തിന്റേതെന്ന പേരിലുള്ളതാണ് ശബ്ദരേഖ. പൊട്ടിക്കുന്ന സ്വര്‍ണം മൂന്നായി വീതം വെക്കുമെന്നും അതില്‍ ഒരു വിഭാഗം പാര്‍ട്ടിക്കെന്നും ശബ്ദരേഖയില്‍ പറയുന്നു. ടി പി ചന്ദ്രേശഖരന്‍ വധികേസില്‍ പ്രതികളായ കൊടി സുനി പിന്നിലുണ്ടെന്നും മുഹമ്മദ് ഷാഫി ഇടപെടുമെന്നും ശബ്ദരേഖയില്‍ പറയുന്നു.
ക്യാരിയര്‍- എയര്‍പോര്‍ട്ടില്‍ നമ്മളെ കൂട്ടാന്‍ വരും. നീ വണ്ടിയില്‍ കയറുകയേ വേണ്ടതുള്ളൂ. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ, ഏതെങ്കിലും രണ്ട് പേര്‍ ഒരുമിച്ചുണ്ടാവും. മറ്റുള്ള കാര്യങ്ങള്‍. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാരെ വെക്കുന്നത് നിന്നെ സുരക്ഷിതമാക്കി വെക്കാന്‍ വേണ്ടിയാണ്. അതില്‍ അന്വേഷണം വരുമ്പോള്‍ ഷാഫിക്കയെകൊണ്ടോ സുനിലേട്ടനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ്. പറ്റിപോയിയെന്നൊക്കെ പറയും. വീണ്ടും വരികയാണെങ്കില്‍ അവരെ പോയി കാണും. അതില്‍ ഉള്ളതാണ് മൂന്നിലൊന്ന് കൊടുക്കുന്നത്. ജിജോ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊടുക്കുന്നത്.