നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വിജിലൻസ് അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് അനിൽ അക്കരെ പറഞ്ഞു. യൂണിടാക്കിനെ തെരഞ്ഞെടുത്തിരിക്കുന്നത് റെഡ് ക്രസൻ്റ് ആണെന്നാണ് മുഖ്യമന്ത്രിയും എ സി മൊയ്തീനും ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ യൂണിടാക്കിനെ ലൈഫ് മിഷനാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി ചെയർമാനും തദ്ദേശവകുപ്പ് മന്ത്രി വൈസ് ചെയർമാനുമായ ലൈഫ് മിഷൻ നടത്തിയ ക്രമക്കേഡ് ആര് അന്വേഷിക്കും ? ഇത് വിജിലൻസ് അന്വേഷിച്ചാൽ ശരിയാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
advertisement
Also Read: Life Mission | ലൈഫ് മിഷൻ കോഴ വിവാദം: വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു
പ്രഥമദൃഷ്ട്യാ കഴമ്പ് ഉണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് ആഭ്യന്തര സെക്രരട്ടറി വിജിലൻസ് അന്വേഷണത്തിന് കത്ത് നൽകിയത്. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് ലംഘനത്തിന് സിബിഐ കേസ് എടുക്കുമെന്ന്ൽ സംസ്ഥാന സർക്കാറിന് ഡൽഹിയിൽ നിന്ന് വിവരം ലഭിച്ചതിനാലാണ് അടിയന്തിരമായി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനിൽ അക്കരെ ആരോപിച്ചു. എന്നാൽ ഈ ആക്ടിൻ്റെ ലംഘനം വിജിലൻസിന് അന്വേഷണം നടത്താൻ സാധിക്കില്ല. അതുകൊണ്ട് ആത്മാർത്ഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം.