Life Mission | ലൈഫ് മിഷൻ കോഴ ഇടപാട് മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിൽ; മന്ത്രി തോമസ് ഐസക് 'കോഴസാക്ഷി'യെന്ന് രമേശ് ചെന്നിത്തല

Last Updated:

ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കോഴയുടെ വിവരം അറിയാമായിരുന്നെന്നാണ് ധനമന്ത്രി തോമസ് ഐസക്കും പറയുന്നത്.

തിരുവനന്തപുരം: യു.എ.ഇ സന്നദ്ധ സംഘടനയുമായി സഹകരിച്ച് വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയിൽ ഒരു കോടി രൂപയല്ല നാലേകാല്‍ കോടിയാണ് കൈക്കൂലിയെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. കോഴയുടെ വിവരം അറിയാമായിരുന്നെന്നാണ് ധനമന്ത്രി തോമസ് ഐസക് പറയുന്നത്.  അറിഞ്ഞിട്ടും ഐസക്ക് മറച്ചുവച്ചു. നിയമസഭാ സമ്മേളനത്തിന് മുമ്പേ മുഖ്യമന്ത്രി രാജിവെക്കണം. സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചത്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എനിക്കും ഇത് അറിയാമായിരുന്നെന്നാണ് ധനമന്ത്രി പറയുന്നത്. തട്ടിപ്പ് നടന്നു എന്ന് അറിഞ്ഞിട്ട് അദ്ദേഹം ആദ്യം ചെയ്യേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതായിരുന്നില്ലേ. അത് ചെയ്തില്ല, എന്തുകൊണ്ട് അറിയിച്ചില്ല. കോഴ സാക്ഷിയെന്നാണ് തോമസ് ഐസക്കിനെ വിശേഷിപ്പിക്കേണ്ടത്. ഈ മന്ത്രിയാണോ നികുതി വെട്ടിപ്പിന് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ വിടുന്നത്. ട്രഷറി വെട്ടിപ്പിന് മൂകസാക്ഷിയായിരുന്നയാള്‍ ഇപ്പോള്‍ കോഴ സാക്ഷിയായിരിക്കുന്നു. കോഴ ഇടപാട് നടന്നിട്ട് അറിഞ്ഞിട്ടും അറിയിക്കാതിരുന്ന ആള്‍ അവതരിപ്പിക്കുന്ന ധനകാര്യ ബില്ലില്‍ എങ്ങനെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമെന്നും ചെന്നിത്തല ചോദിച്ചു.
advertisement
കോഴയുമായി ബന്ധപ്പെട്ട് എ.കെ ബാലൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്ക് എല്ലാം അറിയാമായിരുന്നെന്ന് അവർ തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് എങ്ങനെ പറയും. ഭൂമി കൊടുത്തതല്ലാതെ ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്ന് സഹമന്ത്രിമാര്‍ പോലും പറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെയാണ് യൂണിടാക് പണി ഏറ്റെടുത്തത് ഉന്നതതലങ്ങളില്‍ നടന്ന ഗൂഢാലോചനയാണ്.
റെഡ്ക്രസന്റുമായി ചര്‍ച്ച വിളിച്ചത് മുഖ്യമന്ത്രിയാണ്. അവിടെവെച്ച് കമ്മീഷന്‍ തുകയില്‍ തീരുമാനമുണ്ടായിട്ടുണ്ടെന്ന വിവരംകൂടി വരുമ്പോള്‍ ആര്‍ക്കാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത്. ഇത് മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്ന കോഴയിടപാടാണ്. ലൈഫ് മിഷന്റെ ചെയര്‍മാനായ മുഖ്യമന്ത്രി ഇപ്പോഴാണോ ഫയല്‍ കാണേണ്ടത്.
advertisement
ജനങ്ങളെ കളിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഫയല്‍ വിളിപ്പിച്ചത്. ധാരണാപത്രത്തിന്‍റെ  കോപ്പി താൻ ചോദിച്ചിട്ട് ഇതുവരെ തന്നിട്ടില്ല. മിനുട്സ് പുറത്തു വന്നാൽ ആദ്യം കുടുങ്ങുന്നത് മുഖ്യമന്ത്രിയായിരിക്കും.  കരാർ ഒപ്പിട്ട രീതി ദുരൂഹമാണ് മിഷൻ സെക്രട്ടറി, സിഈഒ എന്നിവരെ അറിയിക്കാതെയാണ് നടപടികൾ നടന്നത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിന് മിനിട്സ് പോലുമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മിനിട്സില്ലാതെ എങ്ങനെ യോഗം ചേരുമെന്നും ചെന്നിത്തല ചോദിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Life Mission | ലൈഫ് മിഷൻ കോഴ ഇടപാട് മുഖ്യമന്ത്രിയുടെ കാർമ്മികത്വത്തിൽ; മന്ത്രി തോമസ് ഐസക് 'കോഴസാക്ഷി'യെന്ന് രമേശ് ചെന്നിത്തല
Next Article
advertisement
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
  • വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതി വംശീയ വിദ്വേഷത്താൽ ബലാത്സംഗത്തിനിരയായി.

  • പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.

  • പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുള്ളതായി പോലീസ് നൽകിയ വിവരങ്ങളിൽ പറയുന്നു.

View All
advertisement