TRENDING:

'ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചത് അറിയില്ലായിരുന്നു'; മുഖ്യാതിഥി അനിൽ രാധാകൃഷ്ണമേനോനെന്ന് പ്രിൻസിപ്പൽ

Last Updated:

തനിക്കെതിര നടന്നത് ജാതീയ വിവേചനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തനിക്ക് വിദ്യാഭ്യാസ യോഗ്യതിയില്ല. അതാകാം പ്രിൻസിപ്പല്‍ ഈ വിധം പെരുമാറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച് നടന്ന വിവാദം കൊഴുക്കുന്നു. പരിപാടിയിൽ മുഖ്യാതിഥി അനിൽ രാധാകൃഷ്ണമോനോനായിരുന്നുവെന്ന് മെഡിക്കൽ കോളേജ് പ്രിന്‍സിൽ ഡോക്ടർ കുലാസ് പറഞ്ഞു. ബിനീഷിനെ ക്ഷണിച്ചത് അറിയില്ലെന്നും കുലാസ് വ്യക്തമാക്കി. ന്യൂസ് 18നോടാണ് ഡോ. കുലാസിന്‍റെ പ്രതികരണം.
advertisement

അതേസമയം തനിക്കെതിര നടന്നത് ജാതീയ വിവേചനമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. തനിക്ക് വിദ്യാഭ്യാസ യോഗ്യതിയില്ല. അതാകാം പ്രിൻസിപ്പല്‍ ഈ വിധം പെരുമാറിയത്. തനിക്ക് സിനിമ മേഖലയിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ല. കോളേജിൽ പോയത് സംഘാടകർ ക്ഷണിച്ചിട്ടാണെന്നും ബിനീഷ് ബാസ്റ്റിൻ പറഞ്ഞു.

എന്‍റെ ജീവിതത്തിൽ ഏറ്റവും വലിയ ഇൻസൾട്ട് നടന്ന ദിവസമാണിത്'; പാലക്കാട് മെഡിക്കൽ കോളേജ് വേദിയിൽ ബിനീഷ് ബാസ്റ്റിൻ പറഞ്ഞത്

കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയോട് അനുബന്ധിച്ച പരിപാടിയാണ് വിവാദത്തിന് ഇടയായത്. ബിനീഷ് ബാസ്റ്റിനൊപ്പം സ്റ്റേജ് പങ്കിടാൻ പറ്റില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞിരുന്നു. ഇതോടെ ബിനീഷിനെ തടയാൻ സംഘാടകർ ശ്രമിച്ചു. എന്നാൽ ഇത് വകവെക്കാതെ സ്റ്റേജിൽ കയറിയ ബിനീഷ് ബാസ്റ്റിൻ കുത്തിയിരുന്ന പ്രതിഷേധിച്ചു.

advertisement

തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ അവഹേളനം നേരിട്ട ദിവസമാണിതെന്നായിരുന്നു ബിനീഷ് എഴുതി തയ്യാറാക്കിയ കുറിപ്പിൽ വ്യക്തമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബിനീഷ് ബാസ്റ്റിനെ ക്ഷണിച്ചത് അറിയില്ലായിരുന്നു'; മുഖ്യാതിഥി അനിൽ രാധാകൃഷ്ണമേനോനെന്ന് പ്രിൻസിപ്പൽ