TRENDING:

യുവസംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റില്‍ മരിച്ച നിലയിൽ

Last Updated:

തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹയർസെക്കൻഡറി സ്കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അധ്യാപകനും വൃന്ദവാദ്യ സംഘം പരിശീലകനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) മരിച്ചനിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ.സ്കൂൾ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്.
അനൂപ് വെള്ളാറ്റഞ്ഞൂർ (image: facebook)
അനൂപ് വെള്ളാറ്റഞ്ഞൂർ (image: facebook)
advertisement

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാർ, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചു. വിവേകോദയം ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതൽ 2024 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂർ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.

തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്റെ അമരക്കാരനാണ്. സംസ്കാരം ബു‌ധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ. ഭാര്യ‌ പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ പാർവണ, പാർത്ഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അനുശോചിച്ചു.

advertisement

മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് 

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ദീപ്തമായ ഈ പുഞ്ചിരി ഇനിയാർക്കും കാണാൻ ആവില്ല. പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ഒരു ജീവിതം എന്തിനാണ് പാതി വഴി പോലുമെത്തും മുൻപ് അവസാനിപ്പിച്ചു കളഞ്ഞത്? പാട്ടും ഉപകരണസംഗീതവും സർഗ്ഗാത്മകത ഉടൽ പൂണ്ടതു പോലുള്ള സംഘാടനവൈഭവവും ഉള്ള, വിദ്യാർത്ഥികളുടെ സ്നേഹം ആവോളം ലഭിച്ചിരുന്ന അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി നിങ്ങൾ എത്ര പേരെ പ്രചോദിപ്പിച്ചു!

വിവേകോദയം സ്കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുൾപ്പടെ നിരവധി പരിപാടികളിൽ പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിച്ച നിങ്ങൾ, കേരളവർമ്മ കോളേജിൽ ഗസ്റ്റ് ലെക്ചറർ ആയിരിക്കേ ഞങ്ങൾ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ജീവിതത്തിൽ സംഗീതവും പ്രകാശവും നിറച്ച നിങ്ങൾ, എല്ലാവരുടെയും മനം കവർന്ന സ്നേഹഭാജനം ആയിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു എന്നറിയില്ല. ..

അവസാനം കണ്ടത് തൃശൂർ പൂരത്തിന് തെക്കേ ഗോപുരനടയിൽ കുട്ടികളോടൊപ്പം ഗിറ്റാർ മീട്ടി പാട്ടു പാടി റിപ്പോർട്ടർ ചാനൽ പരിപാടിയിൽ നിറയുന്നത്. .. അന്ന് നമ്മളൊന്നിച്ച് പാടിയത് “എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ”...

ഒന്നും അറിയാൻ കഴിയാത്തത് മനുഷ്യ മനസ്സിനെ പറ്റിയയാണ്

പ്രിയ അനുജാ, നിങ്ങളുടെ ചിരി. .. അത് ഒരിക്കലും ഇങ്ങു നിന്ന് മായുകയില്ല. ....

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവസംഗീതജ്ഞനും അധ്യാപകനുമായ അനൂപ് വെള്ളാറ്റഞ്ഞൂർ ഫ്ലാറ്റില്‍ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories