ഇന്ന് മാത്രം സംസ്ഥാനത്ത് പന്ത്രണ്ടായിരത്തിലധികം പേർക്കാണ് പനിബാധിച്ചത്. 12965 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. 96 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 239 പേരിൽ ഡെങ്കിപ്പനി രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 6 പേർക്ക് എലപ്പനി സ്ഥിരീകരിച്ചു.
Also Read- സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ 95 മരണം; വയനാട്ടിൽ പനി ബാധിച്ച മൂന്ന് വയസ്സുകാരനും മരിച്ചു
ഇതോടെ സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 96 ആയി. പനി ബാധിച്ച് കഴിഞ്ഞ ദിവസം ചികില്‍സ നേടിയത് പതിനായിരത്തിലേറെ പേരാണ്. ഈ മാസം ഇതുവരെ ഉള്ള പനി ബാധിതരുടെ എണ്ണം 261662 എന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക്. ഇവരില്‍ 1660 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി തളര്‍ത്തിയത് 142 പേരെയാണ്. ജലജന്യ രോഗങ്ങളും വയറിളക്ക രോഗങ്ങളും ബാധിച്ചത് 250050 പേരെയാണ്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
June 30, 2023 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്ത് വീണ്ടും പനി മരണം; പത്തനംതിട്ടയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു