പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പിടിച്ചെടുത്ത ആറാമത്തെ ഫോണാണിത്.
കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഒളിപ്പിച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. പുതിയ ബ്ലോക്കിലെ തടവുകാരനായ യു.ടി. ദിനേശിൽ നിന്നാണ് മൊബൈൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം ജയിലിലേക്ക് മൊബൈൽ എറിഞ്ഞു നൽകാൻ ശ്രമിച്ച ഒരാൾ പിടിയിലായിരുന്നു.
ജയിലിനകത്തേക്ക് മൊബൈൽ ഫോണും മറ്റ് നിരോധിത വസ്തുക്കളും എത്തിച്ചുനൽകുന്ന ഒരു വലിയ സംഘം പുറത്തുപ്രവർത്തിക്കുന്നുണ്ടെന്ന് അടുത്തിടെ പിടിയിലായ ഒരാൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇത് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുണ്ട്. അഞ്ച്, ആറ്, ന്യൂ എന്നീ ബ്ലോക്കുകളില്‍ നിന്നാണ് ഫോണുകൾ കണ്ടെടുത്തത്. ന്യൂ ബ്ലോക്കിന് പുറകിലെ ടാങ്കിന് അടിയിലും 5, 6 ബ്ലോക്കുകളിൽ നിന്നുമാണ് മൊബൈലുകൾ കണ്ടെത്തിയത്. രണ്ട് ചാർജറുകളും രണ്ട് ഇയർ ഫോണുകളും കൂടി പരിശോധനയിൽ കണ്ടെത്തി.
advertisement