പരീക്ഷ കഴിഞ്ഞ് 10 മാസങ്ങൾ കഴിഞ്ഞിട്ടും ഉത്തരക്കടലാസുകൾ സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഫിനാൻസ് സ്ട്രീം എംബിഎ വിദ്യാർത്ഥികളുടെ മെയ് 31ന് നടന്ന പ്രൊജക്ട് ഫിനാൻസ് പേപ്പറുകളാണ് നഷ്ടമായത്. ബണ്ടിലുകളായി തിരിച്ചു, മൂല്യനിർണയത്തിനായി അധ്യാപകർക്ക് കൈമാറുന്നതാണ് സർവകലാശാലയുടെ പ്രക്രിയ. പാലക്കാട്ടെ ഒരു കോളേജിലെ അധ്യാപകന്റെ പക്കൽ നൽകിയ 71 പേപ്പറുകളാണ് നഷ്ടമായത്. യാത്രയ്ക്കിടെ ബൈക്കിൽ നിന്നും നഷ്ടമായതാകാമെന്നാണ് അധ്യാപകന്റെ വിശദീകരണം.
ഫലപ്രഖ്യാപനം ചെയ്യാത്തതിൽ സർവകലാശാലയെ വിദ്യാർത്ഥികൾ സമീപിക്കുമ്പോൾ, ശരിയായ മറുപടി ലഭിക്കാതെ അവർ പരാതിപ്പെട്ടിരുന്നു. ഒടുവിൽ മൂന്നാം സെമസ്റ്ററിലെ ഈ പേപ്പറിൽ വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന നിർദ്ദേശം സർവകലാശാലയിലേക്ക് മെയിൽ വഴി അറിയിച്ചു. അതേസമയം അധ്യാപകന് സംഭവിച്ച പിഴവിന് തങ്ങൾ മറുപടി നൽകേണ്ടതില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
advertisement
ഫലപ്രഖ്യാപനം വൈകിയതിനാൽ പലർക്കും ജോലിയിൽ പ്രവേശിക്കാനായിട്ടില്ല. പുനപരീക്ഷ എഴുതാൻ പഠിക്കേണ്ടതിന്റെ മാനസിക സമ്മർദത്തിലാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇത് ഗുരുതര പിഴവാണെന്ന് സർവകലാശാല അംഗീകരിച്ചെങ്കിലും പുനപരീക്ഷ ഒഴിവാക്കാനാകില്ലെന്നും, ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ നടപടി ഉണ്ടാകുമെന്നും സർവകലാശാല അറിയിച്ചു.