Also Read- വന്ദേ ഭാരത് ട്രെയിൻ റേക്കുകൾ പാലക്കാട്ടെത്തി; വൻ സ്വീകരണമൊരുക്കി ബിജെപി പ്രവർത്തകർ
ട്രെയിനില്‍ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നല്‍കുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നല്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും സനോജ് കുറ്റപ്പെടുത്തി.
Also Read- വേഗത, സുരക്ഷ, അത്യാധുനിക സംവിധാനങ്ങൾ; വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകതകൾ അറിയാം
advertisement
അതേസമയം, കേരളത്തിന് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തി. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ടാ സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.
റെയിൽവേ സ്റ്റേഷനിൽ ബിജെപി പ്രവർത്തകർ മധുരം വിതരണം ചെയ്തു. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന മറ്റു യാത്രക്കാരും സ്വീകരണ പരിപാടികളുടെ ഭാഗമായി. വന്ദേഭാരത് റേക്കുകൾ ഇന്നു വൈകിട്ടോടെ കൊച്ചുവേളിയിലെത്തും.