തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണമെന്നും വാദിച്ചു ജയിക്കാൻ നിൽക്കരുതെന്നും വൈസ് ചെയർമാൻ കെ ഷാജു ഫെയസ്ബുക്കിൽ കുറിച്ചു. എന്നാൽ ഇത്
വിവാദമായതോടെ ഷാജു പോസ്റ്റ് പിൻവലിച്ചു.
also read: കൊടി സുനി ജയിലിൽ നിന്ന് ഖത്തറിലേക്ക് നിരന്തരം ഫോൺ വിളിച്ചെന്ന് രേഖകൾ
'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം. അല്ലാതെ വാദിക്കാനോ ജയിക്കാനോ നിൽക്കരുത്. അത് ഞാനായാലും...' ഈ വാക്കുകൾ പ്രൊഫൈൽ ചിത്രത്തിന്‌റെ രൂപത്തിലായിരുന്നു നൽകിയിരുന്നത്. ആന്തൂർ വിഷയത്തിൽ ആദ്യമായിട്ടാണ് നഗരസഭാ വൈസ് ചെയർമാന്‍റെ പ്രതികരണം.
advertisement
അതേസമയം സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ ഉദ്യേഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ നഗരസഭാ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ മാർച്ച് നടത്താനും തീരുമാനിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 27, 2019 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാൽ തിരുത്തണം'; പാർട്ടി നിലപാടിനെ വിമർശിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാൻ
