''സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ഗവർണർ വെളിപ്പെടുത്തി.'' പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.
2500 സൈനികരുമായി 78 വാഹനങ്ങളുടെ വ്യൂഹമായാണ് പാക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിലൂടെ 2019 ഫെബ്രുവരി 14ന് പോയിരുന്നത്. ഇവർക്ക് നേരെ സ്‌ഫോടകവസ്‌തു നിറച്ച കാർ ഇടിച്ചുകയറ്റിയാണ് ആക്രമണമുണ്ടായത്. പാക് ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയായിരുന്നു ആക്രമണകാരി. അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ പോയ സൈനികരാണ് ആക്രമണത്തിനിരയായത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
March 13, 2024 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പുൽവാമ ആക്രമണത്തിൽ പാകിസ്ഥാന് എന്താണ് പങ്ക്? 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് ബിജെപി ജയിച്ചത്': ആന്റോ ആന്റണി