TRENDING:

മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളി

Last Updated:

2020-21 കാലയളവിൽ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറപിടിച്ചാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വൻതോതിൽ ഈട്ടിത്തടികൾ മുറിച്ചു കടത്തിയത്

advertisement
വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി. തടികൾ കണ്ടുകെട്ടിയ വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ അപ്പീൽ വയനാട് അഡീഷണൽ ജില്ലാ കോടതി തള്ളി. വനഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണ് ഈ തടികൾ മുറിച്ചു കടത്തിയതെന്ന വനംവകുപ്പിന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു. സർക്കാരി‌ന്റെയും വനം വകുപ്പി‌‌ന്റെയും പ്രധാന കേസുകൾക്ക് ബലം നൽകുന്നതാണ് ഈ വിധി.
News18
News18
advertisement

2020-21 കാലയളവിൽ റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ മറപിടിച്ചാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വൻതോതിൽ ഈട്ടിത്തടികൾ മുറിച്ചു കടത്തിയത്. പോലീസ് ഫയൽ ചെയ്ത പല കേസുകളിലും ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഏകദേശം പതിനഞ്ച് കോടി രൂപയോളം വിലമതിക്കുന്ന ഈ തടികൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കേസിൽ വനംവകുപ്പിന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വ. ജയപ്രമോദ് ഹാജരായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുട്ടില്‍ മരംമുറി കേസില്‍ പ്രതികളുടെ അപ്പീല്‍ തള്ളി
Advertisement
Open in App
Home
Video
Impact Shorts
Web Stories