അപേക്ഷ ലഭിച്ചു രണ്ടുദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരങ്ങൾ നൽകണം. മുൻഗണനാ ക്രമം കർശനമായി നടപ്പിലാക്കണമെന്ന് ചെയർമാൻ നിർദ്ദേശിച്ചു. സേവനം ലഭ്യമാകുമെന്ന സന്ദേശവും സീനിയോറിറ്റി നമ്പറും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്ട്സ് ആപ്പ് വഴിയും എസ്എംഎസ് ആയും ലഭ്യമാകും. അപേക്ഷ സംബന്ധിച്ച വിവരങ്ങളും തൽസമയം വെബ്സൈറ്റിൽ അറിയാൻ സാധിക്കും.
വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ കസ്റ്റമർ കെയർ സെല്ലും ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ ആയിരിക്കും കസ്റ്റമർ കെയർ സെൻററുകൾ തുടങ്ങുക.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 19, 2024 2:54 PM IST