TRENDING:

Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ

Last Updated:

താൻ റബ്ബർ സ്റ്റാംമ്പല്ലെന്നും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാർക്ക് മാന്യമായി പുറത്തു പോകാനുളള അവസരം ഒരുക്കാനാണ് രാജി ആവശ്യപ്പെട്ടത്. ന്യൂസ് 18 എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഗവർണർ നിലപാട് തുറന്നു പറഞ്ഞത്.
advertisement

വൈസ് ചാൻസിലർമാരുടെ നിയമനം അസാധുവാണെന്നത് തന്റെ കണ്ടെത്തലല്ല. സാങ്കേതിക സർവ്വകലാശാല വി സി നിയമനം നിയമവിരുദ്ധമാണെന്ന് പറഞ്ഞത് സുപ്രീം കോടതിയാണെന്ന് ഗവർണർ പറഞ്ഞു. യുജിസി ചട്ടങ്ങൾ പാലിക്കാത്ത എല്ലാ വിസി നിയമനങ്ങളും നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ 15 യൂണിവേഴ്സിറ്റികളിൽ 12 ഇടത്തെയും വിസി നിയമനം നിയമവിരുദ്ധമാണെന്ന് ഗവർണർ വ്യക്തമാക്കി.

Also Read-'അനുമതി തേടിയവരെ ഒന്നിച്ചു ക്ഷണിച്ചു; ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചു'; മാധ്യമ വിലക്കിൽ ഗവർണറുടെ മറുപടി

advertisement

ന്യൂസ് 18 പൊളിറ്റിക്കൽ എഡിറ്റർ മരിയാ ഷക്കീലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗവർണർ വിവാദങ്ങളിൽ നിലപാട് തുറന്നു പറഞ്ഞത്. താൻ റബ്ബർ സ്റ്റാംമ്പല്ലെന്നും പറയുന്നിടത്തെല്ലാം ഒപ്പിടുന്ന ആളാണ് ഗവർണർ എന്നാണ് സർക്കാരിന്റെ ധാരണയെന്നും ഗവർണർ കുറ്റപ്പെടുത്തി. നിയമോപദേശ പ്രകാരമാണ് വൈസ് ചാൻസിലർമാർക്ക് ഷോകോസ് നോട്ടീസ് നൽകിയത്. രാജ്യത്തെ നിയമത്തിൽ നിന്നും രക്ഷപെടാനാവില്ലെന്നും ഗവർണർ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive | കേരളത്തിലെ 15 ൽ 12 യൂണിവേഴ്സിറ്റികളിലെയും വൈസ് ചാൻസിലർ നിയമനം നിയമവിരുദ്ധം; ഗവർണർ
Open in App
Home
Video
Impact Shorts
Web Stories