'അനുമതി തേടിയവരെ ഒന്നിച്ചു ക്ഷണിച്ചു; ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചു'; മാധ്യമ വിലക്കിൽ ഗവർണറുടെ മറുപടി

Last Updated:

കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകൾക്കാണ് ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിൽ അനുമതി ലഭിക്കാഞ്ഞത്.

ആരിഫ് മുഹമ്മദ് ഖാൻ
ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: മാധ്യമ വിലക്ക് ആരോപണത്തിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍.തിങ്കളാഴ്ച രാജ്ഭവനിലെ മാധ്യമസമ്പർക്കത്തിൽ‍ ഒരു മാധ്യമത്തേയും വിലക്കിയിട്ടില്ലെന്ന് ഗവർണർആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അഭിമുഖത്തിന് അനുമതി ചോദിച്ച മാധ്യമങ്ങളെ ഒന്നിച്ചു ക്ഷണിച്ചത് വാര്‍ത്തസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്ന് ഗവര്‍ണർ ട്വീറ്റ് ചെയ്തു.
രാജ്ഭവനിലെ മാധ്യമസമ്പർക്കത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ പങ്കെടുപ്പിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. രാജ്ഭവനിലെ കൂടിക്കാഴ്ചയിൽ എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകൾക്കാണ് ഗവര്‍ണര്‍ നടത്തിയ മാധ്യമസമ്പർക്കത്തിൽ അനുമതി ലഭിക്കാഞ്ഞത്.
advertisement
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒൻപത് സർവകലാശാല വൈസ് ചാൻസലർമാരോട് ഗവർണർ  രാജി ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ ഇന്നലെ പ്രതികരണം ആരാഞ്ഞപ്പോൾ 'മാധ്യമപ്രവർത്തകരോട് സംസാരിക്കാമെന്നും എന്നാൽ പാർട്ടി കേഡർമാരോട് സംസാരിക്കാനില്ലെന്നായിരുന്നു' ഗവർണര്‍ പ്രതികരിച്ചത്.
'എന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവനിലേക്ക് അഭ്യർത്ഥന അയയ്‌ക്കാം. നിങ്ങളോട് സംസാരിക്കുമെന്ന് ഞാൻ ഉറപ്പാക്കും. എന്നാൽ നിങ്ങളിൽ ആരാണ് യഥാർത്ഥ പത്രപ്രവർത്തകനെന്നും മാധ്യമങ്ങളുടെ വേഷം കെട്ടിയ കേഡർമാർ ആരെന്നും എനിക്കറിയില്ല. മാത്രമല്ല, കേഡറുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ലെ'ന്നുമാണ് ഗവർണർ പറഞ്ഞിരുന്നത്.
advertisement
പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറ‍ഞ്ഞിട്ട് ചെയ്യാത്തവരെയും താൽപര്യമില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനുമതി തേടിയവരെ ഒന്നിച്ചു ക്ഷണിച്ചു; ചിലർ വാർത്താസമ്മേളനമായി തെറ്റിദ്ധരിച്ചു'; മാധ്യമ വിലക്കിൽ ഗവർണറുടെ മറുപടി
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement