രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം സെഷൻസ് കോടതി ഹർജി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റിവച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ഹർജി പരിഗണിക്കാനാണ് തീരുമാനം.
സർക്കാർ ഹർജിയിൽ മറുപടി നൽകാൻ രാഹുൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷമാക്കിയത്. രണ്ടാമത്തെ ബലാത്സംഗ പരാതിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
advertisement
അതേസമയം രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ പത്തനംതിട്ട അടൂരിലെ വീടിന് പുറത്ത് മഫ്ടിയിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. വീടിന് പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ രാഹുൽ സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. പിന്നാലെ മഫ്ടിയിലുള്ള പൊലീസും പോയിരുന്നു. ക്ഷേത്ര ദർശനം കഴിഞ്ഞ ശേഷം രാഹുൽ വീട്ടിലേക്ക് തിരിച്ചുപോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പാലക്കാട്ടുനിന്ന് രാഹുൽ അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ എത്തിയത്
