TRENDING:

Agniveer | അഗ്നിവീരന്മാർക്ക് തൊഴിൽ സംവരണവുമായി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ സ്ഥാപനം

Last Updated:

ഇനിയുള്ള റിക്രൂട്ട്മെന്റുകളുടെ പത്ത് ശതമാനം നീക്കിവയ്ക്കുമെന്ന് സോഹൻ റോയ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാലുവർഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിയ്ക്കുന്ന
സോഹൻ റോയ്
സോഹൻ റോയ്
advertisement

അഗ്നിവീരന്മാർക്ക് (Agniveer) ഇനിയുള്ള റിക്രൂട്ട്മെന്റുകളുടെ പത്ത് ശതമാനം നീക്കിവയ്ക്കുമെന്ന് സംവിധായകനും കവിയുമായ സോഹൻ റോയിയുടെ (Sohan Roy) ഏരീസ് ഗ്രൂപ്പ്‌. അച്ചടക്കവും കൃത്യനിഷ്ഠയും കൂടുതൽ ആവശ്യമുള്ള മേഖലയെന്ന നിലയിൽ സൈനിക പരിശീലനം ലഭിച്ചവർ സ്ഥാപനത്തിന് ഗുണകരമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനമെന്നും ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

"ഞങ്ങളുടെ സ്ഥാപനത്തിന്റെ ശരാശരി പ്രായം 28ൽ നിലനിർത്തുവാനായി പ്രാഥമിക റിക്രൂട്ട്മെന്റ്കൾ ഏകദേശം 25 വയസ്സിന് താഴെയായാണ് ഞങ്ങൾ നിജപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ജീവനക്കാരാണ് ഇപ്പോൾ സ്ഥാപനത്തിൽ കൂടുതലുള്ളത്. പ്രോജക്ടുകൾ യഥാസമയം പൂർത്തിയാക്കണമെങ്കിൽ സ്വാഭാവിക അച്ചടക്കം, കൃത്യനിഷ്ഠ, ശാരീരികക്ഷമത എന്നീ ഗുണങ്ങൾ ഞങ്ങളുടെ ജീവനക്കാർക്ക് ഉണ്ടാകേണ്ടത് നിർബന്ധമാണ്. അഗ്നിപഥ് സ്കീം പ്രകാരമുള്ള നാലുവർഷത്തെ സൈനിക സേവനം പൂർത്തിയാക്കുന്ന ചെറുപ്പക്കാർക്ക് ഈ ഗുണങ്ങളെല്ലാം ഉണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

advertisement

വളരെ ആലോചിച്ചു തന്നെയാണ് ഈ ഒരു തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്. ആദ്യ ബാച്ചിൽപ്പെട്ടവരുടെ പ്രകടനം വിലയിരുത്തിയ ശേഷം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന പത്ത് ശതമാനം എന്ന പരിധി ആവശ്യമെങ്കിൽ ഉയർത്തുവാനും തീരുമാനിച്ചിട്ടുണ്ട്. അഗ്നിവീരന്മാർക്ക് ഇത്തരത്തിലുള്ള നിശ്ചിത ശതമാനം തൊഴിൽ സംവരണം ഉറപ്പു നൽകിക്കൊണ്ട് പ്രഖ്യാപനം നടത്തിയ ആദ്യത്തെ മൾട്ടി നാഷണൽ കമ്പനിയും ഒരുപക്ഷേ ഞങ്ങളുടേത് ആയിരിക്കും," അദ്ദേഹം പറഞ്ഞു.

പതിനേഴ് രാജ്യങ്ങളിലായി അൻപത്തിയേഴ്‌ കമ്പനികളാണ് ഗ്രൂപ്പിലുള്ളത്. ജീവനക്കാർക്കായി ഒട്ടേറെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും സ്ഥാപനം നടപ്പിലാക്കിയിട്ടുണ്ട്.

advertisement

Also read: അമ്മാവന്റെ വഴിയേ മരുമകളും; അഭിനയജീവിതം ആരംഭിക്കാനൊരുങ്ങി സൽമാന്റെ അന്തരവൾ

സൽമാൻ ഖാന്റെ മരുമകളും അൽവിര ഖാൻ- അതുൽ അഗ്നിഹോത്രി ദമ്പതിമാരുടെ മകളുമായ അലിസ അഗ്നിഹോത്രി (Alizeh Agnihotri) ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോർട്ടുകൾ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ലെങ്കിലും, ജംതാര സംവിധായകൻ സോമേന്ദ്ര പാധിയാണ് അലിസയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നതെന്ന് പറയപ്പെടുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, സംവിധായകൻ റിപ്പോർട്ട് സ്ഥിരീകരിക്കുകയും, അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കിടുകയും ചെയ്തു.

advertisement

"ബാക്കിയുള്ള അഭിനേതാക്കളെ ലോക്ക് ചെയ്തതിന് ശേഷം ഞങ്ങൾ സിനിമ പ്രഖ്യാപിക്കും. അപ്പോഴാണ് ഞങ്ങൾ ഷൂട്ടിങ്ങിലേക്ക് പോകാൻ തയ്യാറാവുക," ETimesനോട് സംസാരിച്ച സോമേന്ദ്ര പാധി വെളിപ്പെടുത്തി. സിനിമ യുവാക്കളെ കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരുപാട് പുതുമുഖങ്ങൾ ഉണ്ടാവും. ഏതെങ്കിലും ഒരു നായികയെ കേന്ദ്രീകരിച്ചുള്ളതല്ല ചിത്രം. ഇത് തികച്ചും വ്യത്യസ്തമായ അരങ്ങേറ്റം ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The business group headed by Sohan Roy launches job reservations for Agniveers upon retirement

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Agniveer | അഗ്നിവീരന്മാർക്ക് തൊഴിൽ സംവരണവുമായി സംവിധായകൻ സോഹൻ റോയിയുടെ നേതൃത്വത്തിലെ സ്ഥാപനം
Open in App
Home
Video
Impact Shorts
Web Stories