ദിലീപല്ല താനാണ് നേരത്തെ ധാരണയിലെത്തിയ സിനിമയിൽ നിന്ന് പുറത്തുവന്നത്. തെറ്റിനൊപ്പം നിൽക്കേണ്ടി വന്നുവെന്ന കുറ്റബോധം കൊണ്ടാണ് വെളിപ്പെടുത്തൽ നടത്തിയത്. ദിലീപിനെതിരെ താൻ നൽകിയ തെളിവുകളെക്കാൾ കൂടുതൽ അന്വേഷണ സംഘത്തിന്റെ കൈയിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു.
ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസിൽ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞു.
advertisement
Also Read-Dileep | ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; 10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി
വധഭീഷണിക്കേസിലെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി മുൻപാകെ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ സംവിധായകൻ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.
ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണംതട്ടൽ. പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതയ്ക്ക് കാരണമായി. തുടർന്ന് ജാമ്യം റദ്ദാക്കുമെന്ന് ബാലചന്ദ്രകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.
പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ വാങ്ങിയിട്ടുണ്ട്. ഭീഷണി തുടർന്നതോടെ ഇയാളെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡി.ജി.പി. ബി. സന്ധ്യയാണെന്നും സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു.
ഇതിനിടയിൽ ബാലചന്ദ്രകുമാറിനെതിരെ പരാതി ആലുവ പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി. അഡ്വ. സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. ഗൂഢാലോചനക്കേസിൽ ബാലചന്ദ്ര കുമാറിനെ പ്രതിയാക്കണമെന്ന് പരാതി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള തീരുമാനം ഇതുവരെ മറച്ചത് കുറ്റകരമെന്നാണ് പരാതിയിൽ പറയുന്നത്.