Dileep | ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; 10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി

Last Updated:

ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ

ദിലീപ്
ദിലീപ്
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ (director Balachandrakumar) പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ദിലീപ് (actor Dileep) ഹൈക്കോടതിയിൽ. പലപ്പോഴായി 10 ലക്ഷം രൂപ വാങ്ങി. ബാലചന്ദ്രകുമാറിന്റെ സിനിമ നിരസിച്ചത് ശത്രുതയ്ക്കു കാരണമായെന്നും കേസിൽ അന്വേഷണ സംഘത്തിന്റെ പക്കലുള്ള  ഡിജിറ്റൽ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ്. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഈ ആരോപണങ്ങൾ.
വധഭീഷണിക്കേസിലെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി മുൻപാകെ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ സംവിധായകൻ ബാലചന്ദ്രകുമറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിട്ടുള്ളത്.
ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി. നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിച്ചു എന്ന അവകാശവാദമുന്നയിച്ചായിരുന്നു പണംതട്ടൽ. പിന്നീട് ഇയാളുടെ സിനിമ നിരസിച്ചതും ശത്രുതയ്ക്ക് കാരണമായി. തുടർന്ന് ജാമ്യം റദ്ധാക്കുമെന്ന്‌ ബാലചന്ദ്രകുമാർ ഭീഷണി മുഴക്കിയിരുന്നുവെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.
പലപ്പോഴായി 10 ലക്ഷം രൂപ ബാലചന്ദ്രകുമാർ വാങ്ങിയിട്ടുണ്ട്. ഭീഷണി തുടർന്നതോടെ ഇയാളെ താൻ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ബാലചന്ദ്രകുമാറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡി.ജി.പി. ബി. സന്ധ്യയാണെന്നും സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു.
advertisement
കൂടാതെ  അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും ദിലീപ് പറയുന്നുണ്ട്. ശബ്ദം റെക്കോഡ് ചെയ്ത ടാബ് കണ്ടെത്തിയിട്ടില്ല, കേസിനാധാരമായ വോയിസ് ക്ലിപ്പുകളിലെ സംഭാഷണങ്ങൾക്ക് തുടർച്ചയില്ല. ഇത് ക്രിത്രിമത്വം നടന്നതിന് തെളിവാണെന്നുമാണ് ദിലീപ് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നേരത്തെ ക്രൈം ബ്രാഞ്ച് നൽകിയ സത്യവാങ് മൂലത്തിനു മറുപടി കൂടിയാണ് ഇത്.
നടിയെ ആക്രമിച്ച കേസിൽ  പ്രതിയായ നാൾ മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിക്കുന്നതാണ്  അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലം. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഡാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാൻ ഓരോഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നും പ്രോസിക്യൂഷൻ പറയുന്നു.
advertisement
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ഇപ്പോളത്തെ വെളിപ്പെടുത്തലുകൾ. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഡാലോചനക്കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അതീവ രഹസ്യ ഗൂഡാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നത്.
ഗൂഡാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തിയാണ് പൊലീസിന് മൊഴി നൽകിയത്. ഗൂഡാലോചന തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ, ശബ്ദപരിശോധനക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഗൂഡാലോചനക്കേസിൽ വെള്ളിയാഴ്ചയാണ് ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ എതിർത്തിട്ടുണ്ട്.
advertisement
Summary: Actor Dileep informs High court that he was allegedly threatened by director Balachandrakumar
മലയാളം വാർത്തകൾ/ വാർത്ത/Crime/
Dileep | ബാലചന്ദ്രകുമാറിനെതിരെ ദിലീപ്; 10 ലക്ഷത്തിലധികം രൂപ ബാലചന്ദ്രകുമാർ കൈപ്പറ്റി
Next Article
advertisement
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
  • സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 92,320 രൂപയായിരുന്നിടത്ത് ഇന്നത്തെ വില 91,720 രൂപയാണ്.

  • സ്വർണവിലയിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും 1600 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

  • സ്വർണവിലയിൽ ഈ ആഴ്ചയുടെ തുടക്കത്തിൽ വർഷങ്ങളായുള്ള ട്രെൻഡ് പരിശോധിച്ചാലത്തെ ഏറ്റവും വലിയ ഇടിവ്.

View All
advertisement