Also Read- വിവാഹമോചനത്തിന് എത്തിയവർ കോടതി പരിസരത്ത് തമ്മിലടിച്ചു; അടികൂടിയ ബന്ധുക്കൾക്കെതിരേ കേസ്
സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങളുടെ സിഡി പോലീസ് പ്രതികൾക്ക് കൈമാറി. കേസിൽ പ്രോസിക്യൂഷൻ ഇതുവരെ ഏതെല്ലാം രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഏതെല്ലാം സാക്ഷികളെയാണ് വിസ്തരിക്കാൻ ഉദ്ദേശിക്കുന്നതുമടക്കം വിവരങ്ങൾ കാണിച്ച് റിപ്പോർട്ട് ഫയൽ ചെയ്യാനും കോടതി നിർദേശിച്ചു.
Also Read- മകൾ വീടുവിട്ടുപോയി വിവാഹം കഴിച്ചു; കൊച്ചിയില്‍ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ
advertisement
ജയരാജന് പുറമെ, മന്ത്രി വി ശിവൻകുട്ടി, മുൻ എംഎൽഎമാരായ സി കെ സദാശിവൻ, കെ അജിത്, കെ കുഞ്ഞഹമ്മദ്, കെ ടി ജലീൽ എന്നിവരാണ് കേസിലെ പ്രതികൾ. ജയരാജൻ ഒഴികെയുള്ള പ്രതികളുടെ കുറ്റപത്രം ഈ മാസം 14 ന് കോടതി വായിച്ചു കേൾപ്പിക്കുകയും പ്രതികൾ കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു. അന്ന് ജയരാജൻ ഹാജരാകാതിരുന്നതിനാൽ കോടതി മറ്റൊരവസരം നൽകുകയായിരുന്നു.
Also Read- കാസര്‍ഗോഡ് ഭർത്താവിനെ പരിചരിക്കാൻ വന്ന് ഭാര്യയെ ഗർഭിണിയാക്കി വധഭീഷണി മുഴക്കിയ ബന്ധു അറസ്റ്റിൽ
2015 മാർച്ച് 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബാർ കോഴ വിവാദത്തെ തുടർന്ന് ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിക്കുകയായിരുന്നു.