എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാൽ, യൂണിയൻ തൈക്കാട് ഏരിയാ സെക്രട്ടറി അശോകൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള എസ്ബിഐയുടെ ട്രഷറി മെയിൻ ബ്രാഞ്ചിന് നേർക്ക് ആക്രമണമുണ്ടായത്. ബാങ്കിൽ അതിക്രമിച്ച് കയറിയ ഹർത്താൽ അനുകൂലികൾ മാനേജരുടെ കാബിനിൽ കയറി കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങൾ തല്ലി തകർക്കുകയായിരുന്നു. പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു അതിക്രമം നടത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 11:00 AM IST
