TRENDING:

ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് ആക്രമണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ

Last Updated:

പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും സുരേന്ദ്രൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയിൽ ചായകുടിക്കാൻ ഹോട്ടലിൽ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലർ അപമാനിക്കുകയും തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടർന്ന് പുറകിൽ ഇടിക്കുകയുമായിരുന്നു. സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
advertisement

Also Read- മലയാളി മാധ്യമപ്രവര്‍ത്തകന്‍റെ അറസ്റ്റ്: UP പൊലീസിന്‍റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുസ്ലീം ലീഗ്

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ഹോട്ടലിലെ സംഭവത്തിന്റെ തുടർച്ചയായിട്ടാണോ ലോറി ഇടിച്ചതെന്ന് അറിയില്ല. ഹോട്ടലിൽ വച്ചുണ്ടായത് വെറുപ്പ് കലർന്ന പെരുമാറ്റമാണ്. ലോറി രണ്ടു തവണ കാറിൽ ഇടിച്ചു

സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസഹിഷ്ണുതയുടെ വക്താക്കൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയാറാവണം. പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാൻ ബിജെപി പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാർട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിക്കെതിരെ മലപ്പുറത്ത് ആക്രമണം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories