കണ്ണൂര്‍ ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനവും ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനവും ഇരു ദിശയിലുമായി വരുമ്പോഴാണ് സംഘര്‍ഷമുണ്ടായത്. കെപിസിസി ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ.. ഇന്ദിരാ ഭവനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ഇതിനെ പ്രതിരോധിക്കാനായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചും നടത്തുന്നുണ്ട്.
advertisement
കാസര്‍കോട് നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു, സംഭവ സമയം ഓഫീസില്‍ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്റ് അടക്കമുള്ള പ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കെപിസിസി പ്രസിഡന്റിന്റെ ഭാര്യ വീടിന് നേരെ കല്ലേറ്. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.
Also Read-CPM-DYFI പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം; KPCC ആസ്ഥാനത്തിന് നേരെ കല്ലേറ്
കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാന്‍ അറിയാമെന്നും നാളെ കരിദിനം ആചരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
