തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതിരെ സംസ്ഥാനത്ത് പലയിടത്തും ഡിവൈഎഫ്ഐ-സിപിഎം പ്രതിഷേധം. കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രണമുണ്ടായി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ വീടിന് നേരെ ആക്രമണമുണ്ടായി.
കൊല്ലം ചവറ പന്മനയില് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി.
സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ സുധാകരന് പറഞ്ഞു. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാന്‍ അറിയാമെന്നും നാളെ കരിദിനം ആചരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. വെള്ളയമ്പലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ സിപിഎം ഫ്ലക്സ് ബോര്‍ഡുകളും കൊടികളും തകര്‍ത്തു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.