പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹി ഹാഷിം എന്നിവർക്കെതിരെ കേസെടുത്തു. ഇവരെ കരുതൽ അറസ്റ്റിലാക്കി. തമ്പാനൂർ പോലീസ് ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. അനധികൃത പിരിവിന് നിരവധി പരാതികൾ കിട്ടിയെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം കോർപറേഷനും പോലീസിൽ പരാതി നൽകിയിരുന്നു.
ആറ്റുകാൽ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ എത്തിയ മേയർ വി.വി.രാജേഷിനോടു കൊള്ളപ്പിരിവിനെക്കുറിച്ച് ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐരാണിമുട്ടത്ത് താൽക്കാലികമായി തട്ടിക്കൂട്ടിയ സ്വകാര്യ പാർക്കിങ് കേന്ദ്രത്തിന്റെ പ്രവർത്തനം മേയർ വി വിരാജേഷ് ഇടപെട്ട് താൽക്കാലികമായി നിർത്തിവെപ്പിച്ചിരുന്നു. തുടർന്ന് അനുവദനീയ നിരക്ക് മാത്രമേ ഈടാക്കൂ എന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനാനുമതി നൽകി.
advertisement
അയൽ ജില്ലകളിൽ നിന്ന് ഇന്നലെ തലസ്ഥാനത്ത് എത്തിയ വാഹന ഡ്രൈവർമാരാണ് കൊള്ളയ്ക്ക് ഇരയായത്. കാർ പാർക്കു ചെയ്യാൻ 400 രൂപയാണ് സ്വകാര്യ പാർക്കിങ് കേന്ദ്രം ഉടമ ഈടാക്കിയത്. ഇതിനായി രസീതും അച്ചടിച്ച് വിതരണം ചെയ്തു. രണ്ടു ദിവസത്തെ പാർക്കിങ്ങിനു വേണ്ടിയാണ് ഈ നിരക്ക് ഈടാക്കിയത് എന്ന് ഉടമ വിശദീകരിച്ചെങ്കിലും നിയമാനുസൃത നിരക്ക് മാത്രം ഈടാക്കിയാൽ മതിയെന്ന് മേയർ നിർദേശിച്ചു.
Summary: The Thampanoor police have taken two individuals into custody, including Karnan, the PTA President of SMV Government School, for allegedly collecting unauthorized parking fees from Attukal Pongala devotees. Along with an official named Hashim, they were caught charging ₹400 per car, issuing receipts under the guise of a "PTA Development Fund."
