വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് തെറ്റിദ്ധരിച്ചാണ് ഓട്ടോ ഡ്രൈവറായ അനീഷ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ ഓട്ടോയിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. നാട്ടുകാർ അനീഷിനെ ആദ്യം കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും മരിച്ചു.
പരിക്കേറ്റ വിദ്യാർത്ഥികളെ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പിന്നീട് വ്യക്തമായി. ബജ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപകനായ ബെനറ്റാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ ബെനറ്റ് കുറ്റിക്കോലിൽ പ്രാഥമിക ചികിത്സ തേടി. വീണയാണ് അനീഷിന്റെ ഭാര്യ. മക്കൾ: നീരജ്, ആരവ്. പരേതനായ കെ ശേഖരൻ നായരുടെയും സി കമലക്ഷിയുടെയും മകനാണ്.
advertisement
Summary: An auto-rickshaw driver who drank acid after fearing that the students in his vehicle were seriously injured in a car crash has died. The deceased has been identified as Aneesh (43) from Pallanchi. The accident occurred near Bethoorpara School when a car hit the auto-rickshaw from behind.