ഓട്ടോറിക്ഷയിൽ കൂടെ യാത്ര ചെയ്ത വിട്ടമ്മ പരിക്ക് എൽക്കാതെ രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ ഓട്ടോയുടെ അടിയിൽപ്പെട്ട് തലയ്ക്കാണ് കാർത്തികേയനു പരിക്കേറ്റിരുന്നതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഓട്ടോറിക്ഷയുടെ അടിയിൽ പെട്ട കാർത്തികേയനെ ഓടിക്കൂടിയ പ്രദേശവാസികൾ ഓട്ടോ ഉയർത്തി പുറത്ത് എടുത്ത് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ശോഭിനി . മക്കൾ: കനീഷ്, കവിത
Also read-തൃശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു
advertisement
അതേസമയം തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി സൈക്കിള്‍ കൂട്ടിയിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു. കല്ലറ മരുതമണ്‍ ഹിരണ്‍ വിലാസത്തില്‍ ഹിരണ്‍രാജ് (47) ആണ് മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ് പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.